സംസ്ഥാനത്ത് നാനോ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍. നാനോ സംരംഭങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച നൂലാമാലകള്‍ ഇനിയില്ല. വീടുകളിലെ സംരംഭക യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ളവ നാനോ സംരംഭങ്ങളാണ് നാനോ സംരംഭങ്ങളെ ലോക്കല്‍ ബോഡി ലൈസന്‍സില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ ചാനല്‍ അയാം ഡോട്ട്‌കോമിനോട് പറഞ്ഞു.
എന്നാല്‍ നാനോ സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി ആവശ്യമാണ്. ഇന്‍ഡസ്ട്രീസ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ Pollution സര്‍ട്ടിഫിക്കറ്റാണ് മുഖ്യമായും വേണ്ടത്. 5 ഹോഴ്‌സ് പവറില്‍ താഴെ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ഗുണകരമാണെന്നും ടി.എസ് ചന്ദ്രന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)