EV ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍സിനായി Jaguar Land Rover- Tata Power സഹകരണം. Jaguar കമ്പനിയുടെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും Tata Power ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍സ് സജ്ജീകരിക്കും.  രാജ്യത്തെ 24 നഗരങ്ങളിലായി 27 റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് Jaguar കമ്പനിക്കുള്ളത്.

7 kW മുതല്‍ 50 kW വരെയുള്ള AC & DC ചാര്‍ജ്ജറുകളാണ് Tata Power നല്‍കുക. രാജ്യത്തെ വീടുകളിലും ഓഫീസുകളിലും പൊതു ഇടങ്ങളിലും EV ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍ വ്യാപകമാക്കാനുള്ള നീക്കത്തിലാണ് Tata.

Share.

Comments are closed.

Exit mobile version