സ്പെയ്സ് ടെക് ഗവേഷണത്തില്‍ മാറ്റം സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് l AnyWaves

ഭൂമിയുടെ ഭാവി കണക്കിലെടുത്തും മനുഷ്യന്റെ നിലില്‍പ്പ് ആലോചിച്ചും ഡീപ് സ്പേസിലേക്ക് ന്യൂടെക്നോളജി ശ്രദ്ധവെക്കുകയാണ്. ഈ ഡീപ് സ്പേസ് എക്സ്പ്ലൊറേഷനിലും സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷനിലും ഏറ്റവും പ്രധാനമാണ് ഭൂമിയുമായുള്ള കമ്മ്യൂണിക്കേഷന്‍. മൈക്രോവേവ് ഫ്രീക്വന്‍സിയില്‍ ടെലിമെട്രിക് ട്രാക്കിംഗ് ആന്റ് കമാന്റ് കമ്മ്യൂണിക്കേഷനുകളാണ് ഇന്ന് സാധാരണ സാറ്റലൈറ്റുകളിലും മറ്റും ഉപയോഗിക്കുന്നത്. എസ് ബാന്‍ഡ്, എക്സ് ബാന്‍ഡ്, ജിഎന്‍എസ്എസ് ബാന്‍ഡുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ആന്റിനകള്‍ ഡെവലപ് ചെയ്യുകയാണ് ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ ANYWAVES.

ഹൈ പെര്‍ഫോമന്‍സും ക്ലാരിറ്റിയുമുള്ള മിനിയേച്ചര്‍ ആന്റീന

Telecommunications, Navigation, Earth Observation, Atmospheric Input എന്നിവയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ലോഞ്ച് ചെയ്യുന്ന സ്മോള്‍സാറ്റുകളില്‍ ഉപയോഗിക്കാവുന്ന ആന്റിനകളാണ് ANYWAVES ഡെവലപ് ചെയ്യുന്നത്. ഹൈപെര്‍ഫോര്‍മന്‍സും ക്ലാരിറ്റിയുമാണ് പ്രൊഡക്റ്റിന്റെ പ്രത്യേകതയെന്ന് ഫൗണ്ടറും സിഇഒയുമായ നിക്കോളാസ് കാപ്പറ്റ് പറയുന്നു. 2017ല്‍ ആരംഭിച്ച എനിവേവ്‌സ് ഡ്രോണുകള്‍ക്കും വേണ്ടിയും ആന്റീന പ്രൊഡ്യൂസ് ചെയ്യുന്നു. കേരളത്തിലുള്‍പ്പെടെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ചുവടുറപ്പിക്കുമ്പോള്‍ ഫ്രഞ്ച് സ്പേസ് സ്റ്റാര്‍ട്ട്പ് ANYWAVES ശ്രദ്ധനേടുകയാണ്.

മികച്ച ഡാറ്റ ഉറപ്പാക്കുന്ന ടെക്നോളജി

സ്‌പെയ്‌സ് ടെക്‌നോളജിയില്‍ ഒട്ടേറെ മികവുള്ള രാജ്യമാണ് ഇന്ത്യയെന്നും സ്‌പെയ്‌സ് ബോട്ട്, സാറ്റലൈറ്റ്, ഡാറ്റാ യൂസ് എന്നിവയില്‍ സൊലൂഷ്യന്‍സുള്ള ഒട്ടേറെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ടെന്നും എനിവേവ്സ് ഫൗണ്ടറും സിഇഒയുമായ നിക്കോളാസ് കാപ്പറ്റ് പറയുന്നു. ഫ്രാന്‍സിലെ Toulouse ആണ് കമ്പനിയുടെ ആസ്ഥാനം: 16 അംഗ ടീമാണ് ഇപ്പോഴുള്ളത്.
ചെറു സാറ്റലൈറ്റുകള്‍ക്കുള്ള ആന്റീനകള്‍ നിര്‍മ്മിക്കുന്ന ടെക്‌നിക്കല്‍ ടീമുമുണ്ട്. മിനിയേച്ചര്‍ ആന്റീന നിര്‍മ്മാണത്തില്‍ മുന്‍നിരയിലെത്താനാണ് Anywaves ശ്രമിക്കുന്നത്. സ്‌പെയ്‌സ് സിസ്റ്റം ഡാറ്റ മികവോടെ തന്നെ കസ്റ്റമേഴ്‌സിലെത്തിക്കാനാണ് ശ്രമം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version