കോവിഡ് : അണുനശീകരണം എളുപ്പമാക്കാന്‍ റോബോട്ട്

കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ രോഗവ്യാപനം  ചെറുക്കാന്‍  നിര്‍മ്മിച്ച ഫേസ് മാസ്‌ക്കുകള്‍ മുതല്‍ അത്യാധുനിക പിപിഇ കിറ്റുകള്‍ വരെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആശുപത്രികളില്‍ രോഗ ചികിത്സയ്ക്കും രോഗനിര്‍ണ്ണയത്തിനുമായി ആളുകള്‍ എത്തുന്പോള്‍ ഡിസ്ഇന്‍ഫക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.ഈ അവസരത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഡിസ്ഇന്‍ഫെക്ഷന്‍ നടത്തുന്ന റെയ്ബോ സ്മാര്‍ട്ട് UV ഡിസ് ഇന്‍ഫക്ഷന്‍ റോബോട്ടും കോവിഡ് പോരാട്ടത്തിനായി ഒരുങ്ങുകയാണ്.

ഡിസ് ഇന്‍ഫക്ട് ചെയ്യാന്‍ വെറും 20 മിനിട്ട് മാത്രം

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Tequard labs pvt ltd എന്ന കമ്പനിയാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മുറി, ബാത്ത്റൂം, ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തുടങ്ങി ഇന്‍ഫക്ഷന്‍ സാധ്യതയുളളവയെല്ലാം തന്നെ റോബോട്ട് അള്‍ട്രാ വയലറ്റ്  രശ്മികള്‍ ഉപയോഗിച്ച് 20 മിനിട്ടിനുള്ളില്‍ ഡിസ്ഇന്‍ഫെക്ട് ചെയ്യും.ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് റോബോട്ട് വികസിപ്പിച്ചത്.

‘360 ഡിഗ്രിയില്‍ ഡിസ്ഇന്‍ഫെക്ഷന്‍ ചെയ്യാന്‍ സാധിക്കുന്ന റോബോട്ടാണിത്’. മെഡിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത് ആശുപത്രികളില്‍ ഡിപ്ലോയ് ചെയ്യാം. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തില്‍ ഷോപ്പിംഗ് മാളുകളിലും റെയില്‍വേസ്റ്റേഷനുകളിലും റോബോട്ട് സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് Teqard Labs സിഇഒ Ebin Alias പറയുന്നു

മനുഷ്യ സാന്നിധ്യം സെന്‍സ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ഓഫ്

ലൈവ് ഫീഡ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ കണ്‍ട്രോള്‍ ചെയ്യുന്ന ആള്‍ക്ക് തന്നെ ഡിസ്ഇന്‍ഫെക്ഷന്‍ പ്രോസസ് കാണാന്‍ സാധിക്കും. ഡിസ് ഇന്‍ഫക്ഷന്‍ ചെയ്യുന്ന വേളയില്‍ മനുഷ്യന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ റോബോട്ട് UV ലൈറ്റ് , ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യും. മാനുവലായ ഡിസ്ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറെ സഹായിക്കുന്ന റോബോട്ട് വൈകാതെ തന്നെ സേവനം ആരംഭിച്ചേക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version