ദുബായ് എക്കണോമിയെ കൊറോണ ആക്രമിക്കുമ്പോൾ

ലോകത്തിന്റെ ബിസിനസ് ഹബ്ബായ ദുബായ് വലിയ ചാലഞ്ച് നേരിടുകയാണെന്ന് Dubai Chamber of Commerce റിപ്പോർട്ട്. ദുബായിലെ 70 ശതമാനം ബിസിനസ്സുകള്‍ 6 മാസത്തിനകം പൂർണ്ണമായോ ഭാഗികമായോ നിർത്തേണ്ട സാഹചര്യത്തിലെത്തുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍വ്വേയില്‍ പറയുന്നു. Hospitality, Tourism, Entertainment, Logistics, Property and retail എന്നീ മേഖലകളില്‍ ശക്തമായ ബിസിനസുള്ള ദുബായിലെ ആയിരത്തിലധികം CEO മാരുമായി നടത്തിയ ഇന്ററാക്ഷനിലാണ് ചെറുതും വലുതുമായ ബിസിനസ്സുകള്‍ ക്‌ളോഷറിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുള്ളത്.

എണ്ണയെ അധികം ആശ്രയിക്കാത്ത ഗള്‍ഫിലെ ബിസിനസ് ഹബ്ബ്

ഓയില്‍ ഡിപ്പെന്റഡ് എക്കണോമിയല്ലാത്ത ഗള്‍ഫിലെ ഏറ്റവും ശക്തമായ ബിസിനസ് ഹബ്ബാണ് ദുബായ്. ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ റെസ്റ്റോറന്റ് ചെയിനുള്ള, ഹൈവാല്യു റിയല്‍ എസ്റ്റേറ്റ് കച്ചവടമുള്ള ദുബായ്. എന്തിന് എന്റര്‍ടൈന്‍മെന്റിനും ഷോപ്പിങ്ങിനും ലോകമെത്തുന്ന ആ ദുബായിലെ മൂന്നില്‍ രണ്ട് ബിസിനസ്സും നിലനില്‍പ്പിനുള്ള ശ്രമത്തിലാണ്. മലയാളികളുടെ നെഞ്ചിടിക്കുന്ന വാര്‍ത്തയാണിത്. ഏപ്രില്‍ 16 മുതല്‍ 22 വരെ ഏറ്റവും സ്ട്രിക്റ്റായി ലോക്ഡൗണ്‍ കടന്നുപോയ വീക്കിലാണ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍വ്വേ നടത്തിയത്. മുമ്പ് നേരിട്ട എക്കണോമിക് ക്രൈസിസിനെക്കാള്‍ ഒരുപാട് വലിയ സാമ്പത്തിക മാന്ദ്യവും ബിസിനസ് നഷ്ടവുമാണ് ദുബായ് ബിസിനസ് കമ്മ്യൂണിറ്റിയെ കാത്തിരിക്കുന്നത് എന്ന് ദുബായ് ചേംബര്‍ റിപ്പോര്‍ട്ട് പറയുന്നു.

ഗള്‍ഫിലെ സംരംഭകര്‍ക്ക് മുന്നില്‍ ഇനിയെന്ത് ?

സര്‍വ്വേയില്‍ കണ്ട റെസ്റ്റോറന്റ്- ഹോട്ടലുകളില്‍ പകുതിയും അടുത്തമാസത്തോടെ ഓപ്പറേഷന്‍സ് നിര്‍ത്തിയേക്കാം. ട്രാവല്‍ ആന്റ് ടൂറിസം സെക്ടറും ആഴത്തില്‍ തകര്‍ന്നിട്ടുണ്ട്. ഈ മേഖലയിലെ നാലില്‍ മൂന്ന് കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റോറേജ് കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന അവസ്ഥയിലാണെന്നും ചേംബര്‍ റിപ്പോര്‍ട്ട് പറയുന്നു. രണ്ടരലക്ഷത്തോളം ആക്റ്റീവ് ബിസിനസ് കമ്പനികളുള്ള ദുബായിയെ സംബന്ധിച്ച് പ്രധാന ബിസിനസ് സെക്ടറുകളെ കോവിഡും ലോക്ഡൗണും പ്രതിരോധത്തിലാകുന്നത് വരുമാനത്തെ ബാധിക്കും

ഇന്ത്യന്‍ എംപ്ലോയീസും ആശങ്കയില്‍

33 ലക്ഷം പോപ്പുലേഷനുള്ള ദുബായുടെ ബിസിനസ്സിന്റെ നെര്‍വാണ്  ഇന്ത്യയ്ക്കാരടക്കുള്ള എക്‌സ്പാര്‍ട്ടിയേഴ്‌സായ സംരംഭകരും എംപ്‌ളോയിസും. ലോക്ഡൗണോടെ ബിസിനസ് മേഖല തളരുമ്പോള്‍, ഒന്നര ലക്ഷത്തോളം ഇന്ത്യക്കാർ മെയ് മാസത്തോടെ തിരികെപ്പോകാന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതാണ് ലോകമാകെ കേള്‍ക്കുന്ന ബിസിനസ് മേഖലയിലെ വാര്‍ത്തകള്‍. കരുതലോടെ പോകാന്‍ ശീലിക്കുകയും ചെറിയ അവസരങ്ങളപ്പോലും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നത് മാത്രമാണ് എന്‍ട്പ്രണര്‍ക്ക് മുന്നിലുള്ളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version