ലോക്ക്ഡൗണിലും രാജ്യമെങ്ങും Amul എത്തിയതെങ്ങിനെ? #Amul  #Farmers  #Supplychain #Channeliam

130 കോടിയിലധികമുള്ള ഒരു രാജ്യത്ത് ഒരു കർഷക സൊസൈറ്റി  പാലും പാലുൽപ്പന്നങ്ങളും വളരെ പ്രൊഫഷണലായി വിൽക്കുകയും ലാഭം കർഷകർക്ക് എത്തിക്കുകയും ചെയ്യുന്ന ബിസിനസ് മോഡൽ സെറ്റ് ചെയ്തപ്പോൾ അത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ആ ബ്രാൻഡിന്റെ പേരാകട്ടെ, ശുദ്ധമായ പാലിന്റെ പര്യായവുമായി. Amul, ഗുജറാത്തിൽ നിന്ന് തുടങ്ങി വെച്ച വിപ്ളവം കോവി‍ഡ് എന്ന മഹാമാരിയുടെ കാലത്ത് മറ്റൊരു തരത്തിൽ പ്രസക്തമാവുകയാണ്.

കോവിഡിൽ രാജ്യം പൂർണ്ണമായും പിന്നീട് ഭാഗികമായും ലോഡൗണായപ്പോൾ, തടസ്സമില്ലാതെ അമുൽ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ പോലും എത്തിയ സപ്ലൈ ചെയിൻ മാനേജ്മെന്റ് ഇപ്പോൾ ഒരു കെയ്സ് സ്റ്റഡിയാവുകയാണ്. സംരംഭങ്ങൾ ലോകം മുഴുവൻ തളർന്ന കാലത്ത് 15% ബിസിനസ് വളർച്ച നേടുന്ന അമുൽ വീണ്ടും കർഷകന്റെ പവർ വിളിച്ചുപറയുകയാണ്.52000 കോടി വാർഷിക വിറ്റവുവരവുള്ള അമുൽ, 2020-21 കാലത്ത് ബിസിനസ് ഗ്രോത്ത് രേഖപ്പെടുത്തുകയാണെന്ന് എംഡി Rupinder Singh Sodhi വ്യക്തമാക്കുന്നു.

മാർച്ചിൽ പ്രധാനമന്ത്രി രാജ്യമാകമാനം കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ച അന്ന് രാത്രി, അമുലിന് അവരുടെ വെയർഹൗസുകൾ പോലും തുറന്ന് റീട്ടെയിലായി പാൽ പാക്കറ്റുകൾ വിതരണം ചെയ്യേണ്ടി വന്നു. ഗുജറാത്തിൽ നിന്ന് 3000 കിലോമീര്റർ അപ്പുറം മിസോറാമിലെ  Lunglei യിൽ അർദ്ധരാത്രി അവിടുത്തെ പ്രധാന ഹോൾസെയിൽ വെയർഹൗസിനു മുന്നിൽ കിലോമീറ്ററുകൾ നീണ്ട ക്യൂ രൂപം കൊണ്ടപ്പോൾ, വെയർ ഹൗസ് തുറന്ന് പാല് ആളുകൾക്ക് നൽകുകയും ചെയ്തു അമുൽ.മാർച്ച് മുതൽ പിന്നീടിങ്ങോട്ട് പാലിനും, ബട്ടറിനും ചീസിനും എല്ലാം ഡിമാന്റ് ഇരട്ടിയിലധികമായി. പക്ഷെ അമുലിന്റെ വിതരണം ഒരു ദിവസം പോലും തടസ്സപ്പെട്ടില്ലെന്ന് മാത്രമല്ല, കൃത്യസമയം പാലിച്ച് തന്നെ പ്രൊഡക്റ്റ് വണ്ടികൾ ഷോപ്പുകളിലെത്തി. ഡിമാന്റിനനുസരിച്ച് സപ്ളൈ നടന്നു.

കൃത്യമായ ആസൂത്രണത്തോടെ ലക്ഷക്കണക്കിന് കർഷകരെ ബന്ധിപ്പിച്ച് പാൽ ശേഖരണം സുഗമമാക്കാനും, പ്രൊസസ് ചെയ്ത് പാക്കറ്റിലാക്കി, രാജ്യത്തെ ലോക്ഡൗൺ, യാത്രാ തടസ്സങ്ങളെ മറികടന്ന് ഉൾഗ്രാമങ്ങളിലെ വീടുവീടാന്തരം അമുൽ എത്തിക്കാനും കഴിഞ്ഞത് അതിവൈദഗ്ധ്യമുള്ള സ്പ്ളൈ ചെയിൻ മാനേജ്മെന്റായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

രാജ്യത്തെ ക്ഷീരമേഖലയിലെ വലിയ വിഭാഗം കർഷകരാണ് അമുലിലൂടെ സാമ്പത്തികഭദ്രത നേടുകയും, സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതും. കൺസ്യൂമർ വിലയുടെ 80% ത്തോളം കർഷകരിലെത്തുന്നു എന്നതാണ് അമുൽ മോഡലിന്റെ പ്രത്യേകത. 36 ലക്ഷം കർഷകരാണ് അമുലിന്റെ മുതലാളിമാർ. 18600 ഗ്രാമങ്ങളിലായുള്ള സൊസൈറ്റികളിൽ ദിവസം രണ്ടുനേരം കർഷകർ പാല് എത്തിക്കുന്നു. 10 ലക്ഷം റീട്ടെയിൽ ഷോപ്പുകൾ വഴി 100 കോടി കസ്റ്റമേഴ്സിലേക്ക് അമുൽ ദിവസവും എത്തുന്നു.

വർഷങ്ങളായി കെട്ടിപ്പൊക്കിയ സ്പ്ളൈ ചെയിൻ നെറ്റ് വർക്കിന്റെ ആഴമാണ് അമുൽ പോലെയുള്ള ബ്രാൻഡുകളെ കോവിഡിലും വലിയ പെർഫോർമൻസിന് സഹായിച്ചത്. അമുലിനേപ്പോലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട സോഷ്യൽ ഇന്നവേഷൻ പ്രൊ‍ക്റ്റുകളുടെ സാധ്യതയും, ‍‍ഡിമാന്റുമാണ് ഇവിടെ പ്രസക്തമാവുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version