COVID കാലത്ത് സഹായമൊരുക്കുന്ന ശയ്യ മെത്തകൾ, സ്ത്രീകൾക്കൊരു കൈത്താങ്ങ് #SHAYYABEDS #CHANNELIAM

സാമൂഹികവും സാമ്പത്തികവുമായ ചലനം സൃഷ്ടിക്കുന്ന മുന്നേറ്റത്തിനാണ് ലക്ഷ്മി മേനോന്റ നേതൃത്വത്തിൽ പ്യൂവർ ലിവിംഗ് ഒരുങ്ങുന്നത്. ഡോക്ടേഴ്സിനുള്ള ഗൗണുകൾ, പിപിഇ കിറ്റുകൾ തുടങ്ങിയവ നിർമ്മിക്കുമ്പോഴുള്ള വെയ്സ്റ്റ് മെറ്റീരിയൽ മാത്രമുപയോഗിച്ചാണ് ശയ്യയുടെ നിർമ്മാണം. പല യൂണിറ്റുകളിലും 20000 പിപിഇ കിറ്റുകൾ പ്രതിദിനം ഉണ്ടാക്കുന്നു. ടെയ്ലറിംഗ് ഇടങ്ങളിൽ ഒരുപാട് വെയ്സ്റ്റ് കുന്ന് കൂടും. ഇവിടെയാണ് സ്ത്രീകൾക്ക് വരുമാനമാർഗ്ഗം ആകുന്ന സംംരഭത്തിന്റെ സാധ്യത ലക്ഷ്മി തിരിച്ചറിയുന്നത്

കോവിഡ് വ്യാപനത്തോടെ മാസ്ക്കുകളും PPE  കിറ്റുകളും പ്രത്യേക ഗൗണുകളും ധാരാളമായി നിർമ്മിക്കപ്പെടുന്നുണ്ട്. എന്നാൽ ഇവ നിർമ്മിക്കുന്ന ടെയ്ലറിംഗ് യൂണിറ്റുകളിലടക്കം വലിയ വേസ്റ്റ് കുന്നുകൂടുന്നു. പ്ലാസ്റ്റിക കണ്ടെന്റുള്ളതിനാൽ കത്തിച്ചുകളയാനാകാത്ത അപ്പാരൽ വേസ്റ്റുകളാണിത്. ഈ വെയ്സ്റ്റ് മെറ്റീരിയലുപയോഗിച്ച് കോവിഡ് കെയർ സെന്റുകളിലേക്കുള്ള ബെഡ്ഡുകൾ ഒരുങ്ങുകയാണ്, ശയ്യ എന്ന പേരിൽ

മാർക്കറ്റിൽ  ലഭിക്കുന്ന ബെഡ്ഡുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് ശയ്യ വിൽക്കാം. 300 രൂപയ്ക്ക് അടുത്തേ ഒരു ബഡ്ഡിന് വരൂ. വാട്ടർ പ്രൂഫ് മെറ്റീരിയലായതുകൊണ്ട് കഴുകി ഉപയോഗിക്കാം. വെയ്സ്റ്റ് മാനേജ് ചെയ്യുന്നതിനൊപ്പം, മാറ്ററസ് നിർമ്മിക്കപ്പെടുമ്പോൾ അത് സ്ത്രീകൾക്ക് വരുമാനവുമാകും. ആർക്കും ശയ്യ വാങ്ങി പഞ്ചായത്തുകൾക്ക് ഡൊണേറ്റ് ചെയ്യുകയുമാവാം. ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുകയണ് ശയ്യ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version