drive-in cinema പുതിയ അനുഭവമാകും, കൊറോണ സിനിമയെ മാറ്റി മറിക്കുമ്പോൾ

കോവിഡിനെ തുടർന്ന് മാനദണ്ഡങ്ങളോടെ സിനിമാ പ്രൊഡക്ഷൻ പുനരാരംഭിക്കാൻ ധാരണയായെങ്കിലും, സിനിമാ ആസ്വാദകർ പഴയപോലെ തിയറ്ററുകളെ ഉത്സവമാക്കുന്ന കാലം ഇനി വരുമോ.  ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലെക്സ് ഉടമകൾ drive-in cinemas എന്ന ആശയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. PVR Cinemas, INOX Leisure Ltd, Carnival Cinemas തുടങ്ങിയ വമ്പൻമാരാണ് പുതിയ വഴിയിലേക്ക് നീങ്ങുന്നത്.

ഔട്ട്ഡോർ മൂവീ സ്ക്രീൻ,പ്രൊജക്ഷൻ ബൂത്ത്, കൺസഷൻ സ്റ്റാൻഡ്,ഒരു വലിയ പാർക്കിംഗ് ഏരിയ ഇത്രയുമാണ് ഡ്രൈവ് ഇൻ സിനിമ. പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിൽ വലിയ സ്ക്രീനിൽ സിനിമ കാണാം. വേണെമെങ്കിൽ കാറിൽ ഇരുന്നും. എന്തായാലും പുതിയ അനുഭവമാകും മലയാളികൾക്ക് ഡ്രൈവ് ഇൻ സിനിമാസ്

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തിലോ പദ്ധതി തുടങ്ങാനാണ് ശ്രമിക്കുന്നത്. മണിക്കൂറുകളോളം അടച്ചിട്ട തീയറ്റർ മുറിയിൽ ഇരിക്കുന്നതിനെക്കാൾ തുറന്ന സ്ഥലത്ത് പ്രേക്ഷകർക്ക് എത്താനാകുമെന്ന ചിന്ത ഡ്രൈവ് ഇൻ സിനിമയ്ക്ക് ജീവനേകുന്നു.

Delhi, Maharashtra, Karnataka, Kerala, Andhra Pradesh,Telangana എന്നിവിടങ്ങളിലെല്ലാം ഡ്രൈവ് ഇൻ സിനിമകൾക്ക് തുടക്കമിടാനാണ് മൾട്ടിപ്ലെക്സ് ഉടമകളുടെ താല്പര്യമെന്ന് തോന്നുന്നു. ഐനോക്സ്,പിവിആർ എന്നിവ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാർണിവൽ സിനിമാസ്   ആകട്ടെ കൊച്ചി, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലാണ് ഡ്രൈവ് ഇൻ തീയറ്ററിന് പ്രാഥമിക പദ്ധതിയിട്ടിട്ടുളളത്.

അമേരിക്കയിൽ ഉൾപ്പെടെ വലിയ പ്രചാരം നേടിയവയാണ് ഡ്രൈവ് ഇൻ സിനിമാസ്. ഏകദേശം 330 ഓളം ഡ്രൈവ് ഇൻ തീയറ്ററുകൾ അവിടെയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളും പലപ്പോഴും കൊടും ചൂടോ കടുത്ത തണുപ്പോ ആയ കാലാവസ്ഥയിൽ ആയിരിക്കും. ഈ സാഹചര്യത്തിൽ ഓപ്പൺ സ്ക്രീനിംഗുകൾ പലപ്പോഴും സാധ്യമാകുകയില്ല. ഷോകളുടെ എണ്ണം കുറച്ച് വൈകുന്നേരങ്ങളിൽ മാത്രമായി ക്രമീകരിക്കേണ്ട സ്ഥിതിയാണുളളത്. ഇൻഡോർ സ്ക്രീനിംഗിന് ഉപയോഗിക്കുന്ന സ്ക്രീനുകൾ ലൈറ്റ് റിഫ്ലക്ഷൻ മൂലം ഔട്ട്ഡോറിൽ ഉപയോഗിക്കാനാകില്ല. അതിനാൽ സ്ക്രീനുകൾ വേറെ സജ്ജമാക്കണം

. ഡ്രൈവ് ഇൻ തീയറ്ററുകൾ ഫുഡ് ഡ്രിങ്ക് ചാർജ് അടക്കം ടിക്കറ്റിൽ ഈടാക്കുമ്പോൾ ഇന്ത്യയിലെ ജിഎസ്ടി റൂളുകൾ അത് അനുവദിക്കുന്നില്ല. എന്തായാലും ടിക്കറ്റ് നിരക്കായി ഒരു മൾട്ടിപ്ലെക്സിലുളളതിനേക്കാൾ ചാർജ്  ഇവിടെ നൽകേണ്ടി വരും. ജനങ്ങൾ കൂട്ടമായി വരുന്നത് സംബന്ധിച്ച് സർക്കാർ നിലപാടും നിർണായകമാണ്.

ഇൻഡോർ ഷൂട്ടിങ്ങുകളോ OTT റിലീസോ സിനിമ പോലൊരു വൻ വ്യവസായത്തിന് ലാഭകരമാവില്ല. പ്രൊഡക്ഷനിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ സംഘം, കോവിഡ് മാനദണ്ഡം പാലിച്ച് ഷൂട്ട് ചെയ്യുന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഔട്ട്ഡോർ ഷൂട്ട് അനുമതി നൽകിയ സാഹചര്യത്തിൽ സിനിമാ മേഖല വളരെ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. നിയന്ത്രണങ്ങൾ അനിവാര്യമായതിനാൽ അവ പാലിച്ചു തന്നെ സിനിമാ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്.

മാർച്ച് അവസാനം മുതൽ തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. നികുതി ഇനത്തിൽ വൻ തുകയാണ്  സിനിമാ മേഖല സർക്കാരിലേക്ക് നൽകുന്നത്.60ഓളം സിനിമകളുടെ റിലീസ് ആണ് കോവിഡ് അനിശ്ചിതത്വത്തിലാക്കിയത്. ബിഗ്ബജറ്റ് ചിത്രങ്ങളുടെ നിർമാതാക്കളും തീയറ്റർ ഉടമകളുമൊക്കെ OTT റിലീസിന് പ്രതികൂല നിലപാടാണ്. കാരണം work from home സിനിമാ മേഖലക്ക് സാധ്യമാവില്ലല്ലോ. അതുകൊണ്ട് കാത്തിരിക്കാം, ഡ്രൈവ് ഇൻ സിനിമാസിനായി

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version