വിദ്വേഷം പരത്തുന്ന കമന്റുകൾ തടയാൻ പുതിയ ഫീച്ചറുമായി YouTube
പുതിയ ഫിൽട്ടർ സിസ്റ്റം ഇതിനായി YouTube സ്റ്റുഡിയോയിൽ പരീക്ഷിക്കുന്നു
കമന്റുകൾ സ്വയമേവ തന്നെ ഇതിലൂടെ റിവ്യുവിനായി മാറ്റി വെയ്ക്കപ്പടും
ക്രിയേറ്റേഴ്സിന് താല്പര്യമില്ലെങ്കിൽ കമന്റുകൾ വായിക്കേണ്ട ആവശ്യമില്ല
ക്രിയേറ്റേഴ്സിന് കൂടുതൽ സഹായകമാകാൻ കമന്റ് മോഡറേഷൻ ടൂൾ അനുവദിക്കും
വിഷലിപ്തമായ വാക്കുകൾ പോസ്റ്റ് ചെയ്യും മുൻപ് YouTube മുന്നറിയിപ്പ് നൽകും
വിദ്വേഷം പരത്തുന്ന കമന്റുകൾ, സൈബർ ബുളളിയിംഗ് ഇവ തടയുകയാണ് ലക്ഷ്യം
കമന്റ് ചെയ്യുന്നവരോട് മാന്യത പുലർത്താൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് വരും
കമന്റുകൾ നിലവാരം പുലർത്തുന്നതാകണമെന്ന് YouTube നിഷ്കർഷിക്കുന്നു
YouTube ക്രിയേറ്റേഴ്സിന്റെ വളർച്ചയിൽ നിർണായക പങ്ക് കമന്റുകൾക്കും ഉണ്ട്
ഈ ഫീച്ചർ ഇപ്പോൾ Android വേർഷനിലാണ് YouTube പരീക്ഷിക്കുന്നത്