സ്വയം വരുമാനം കണ്ടെത്തി മുന്നോട്ട് പോകാൻ എല്ലാ സ്ത്രീകൾക്കും കഴിയണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെകെ ഷൈലജ. കാലങ്ങളായി നിലനിൽക്കുന്ന പ്രമാണങ്ങളെ മറികടന്ന് സ്ത്രീകൾ എല്ലാ തലത്തിലും സ്വയം പര്യാപ്തയാകണമെന്നും മന്ത്രി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, വേൾഡ് ലേണിംഗ്, ചാനൽ അയാം ഡോട്ട് കോം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കെകെ ഷൈലജ.