കൊറോണ വൈറസ് ലോകമാകെ സർവ്വ മനുഷ്യരുടേയും ജീവിതത്തേയും ശീലങ്ങളേയും ഓൺലൈനിലാക്കി. അതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് ഇ-ഫാർമസിയുടെ വളർച്ച. കോവിഡിൽ ഉപഭോക്താക്കൾ ഓൺലൈൻ ഫാർമസിയിലേക്ക് തിരിഞ്ഞതോടെ ഈ മേഖല വലിയ ബ്രാൻഡുകളുടെയും നിക്ഷേപകരുടെയും ശ്രദ്ധാകേന്ദ്രമായി. 2020 ഇ-ഫാർമസിക്ക് വളർച്ചയുടെ വർഷമായി. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണുകൾ ഇ-ഫാർമസി സെക്ടറിൽ നിക്ഷേപം നടത്തിയതോടെ മത്സരം മുറുകി.  റിലയൻസ് ഇൻഡസ്ട്രീസ്  ചെന്നൈ ആസ്ഥാനമായ ഇ-ഫാർമസി പ്ലാറ്റ്ഫോം NetMedsൽ കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കിയിരുന്നു. മറ്റൊരു ഇ-ഫാർമസി പ്ലാറ്റ്ഫോമായ1MG യിൽ നിക്ഷേപത്തിന് Tata Group പദ്ധതിയിടുന്നു. ഗ്ലോബൽ ഓൺലൈൻ റീട്ടെയിൽ ജയന്റായ ആമസോൺ അപ്പോളോ ഫാർമസിയിൽ വൻ നിക്ഷേപത്തിനൊരുങ്ങുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ 2021ലും വലിയ നിക്ഷേപങ്ങളും മാറ്റങ്ങളുമാണ് ഈ മേഖലയെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

പ്രൈവറ്റ് ഇക്വിറ്റി-വെൻച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ കഴിഞ്ഞ നാലു വർഷം കൊണ്ട് രാജ്യത്തെ ഇ-ഫാർമസി സെക്ടർ 10 മടങ്ങ് വളർന്നു. വളർച്ചയുടെ ഒരു നീണ്ടപാത ഇ-ഫാർമസി സെക്ടറിനെ ഇനിയും കാത്തിരിക്കുന്നു. റൂറൽ മാർക്കറ്റ് അർബൻ വിപണിയേക്കാൾ വേഗത്തിൽ വളരുമെന്നാണ് കണക്കാക്കുന്നത്. നിലവാരമില്ലാത്ത മരുന്നുകളുടെ അപകട സാധ്യത കുറയ്ക്കുന്നതിനൊപ്പം, കിട്ടാൻ പ്രയാസമുളള മരുന്നുകൾ വേഗത്തിൽ ലഭിക്കാനും ഓൺലൈൻ ഫാർമസി സഹായിക്കുന്നു. ഇതെല്ലാം വളർച്ചയുടെ കാരണങ്ങളായി വിദഗ്ധർ വിലയിരുത്തുന്നു. പ്രീ-കോവിഡ് കാലത്ത് ഇ-കൊമേഴ്സിന് നേരെ മുഖം തിരിച്ചവർ പോലും കോവിഡ് എത്തിയതോടെ ഓൺലൈൻ ഫാർമസി ഉപഭോക്താക്കളായി മാറി. മിക്ക ഇ-ഫാർമ പ്ലാറ്റ്‌ഫോമുകളിലും  60-70 % മരുന്നുകളുടെ ഓർഡറും ക്രോണിക് പേഷ്യന്റ്സിനു വേണ്ടിയുളളതാണെന്ന് ഇൻഡസ്ട്രി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഫിക്കിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രീ- കോവിഡിൽ‌  2020 സാമ്പത്തിക വർഷത്തിൽ 3.5 മില്യൺ കുടുംബങ്ങൾ ഇ-ഫാർമസി ഉപയോഗിച്ചിരുന്നു. എന്നാൽ കോവിഡിന് ശേഷം അത് 9 മില്യണിലേക്കെത്തി. എന്നാൽ ഫാർമ വിപണി തികച്ചും അസംഘടിതമാണെന്നതാണ് വസ്തുത. ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ചില വൻകിട റീട്ടെയിൽ ഫാർമസികളൊഴിച്ചാൽ തികച്ചും അസംഘടിതമായ മേഖല. അതുകൊണ്ടാണ് 2019 ൽ മെഡിസിൻ വിൽപ്പനയുടെ 99 ശതമാനവും ‘ഓഫ്-ലൈൻ’ ആയിരുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് തന്നെയാണ് ഓൺലൈൻ ഫാർമസിയുടെ വളർച്ചയുടെയും വികാസത്തിന്റെയും സൂചകമാകുന്നത്. RedSeer survey പറയുന്നത് 70% ഉപഭോക്താക്കളും കോവിഡിന് ശേഷവും ഇ-ഫാർമസി ഉപയോഗിക്കാൻ സന്നദ്ധരാണ്. അതുകൊണ്ട് റിലയൻസും ആമസോണും പോലെ വൻകിട ഇ-കൊമേഴ്സ് ജയന്റുകൾ വരുന്നത് ഓൺലൈൻ ഫാർമസിയെ ഉപഭോക്തൃ കേന്ദ്രീകൃതമായ മറ്റൊരു തലത്തിലേക്ക് പറിച്ചു നടുമെന്ന് കരുതപ്പെടുന്നു. മരുന്നുകളുടെ ഡെലിവറിക്കുമപ്പുറം സ്റ്റാർട്ടപ്പുകൾക്ക് ശ്രദ്ധ

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version