കോവിഡ് കാലത്ത് സ്ത്രീകളെ ഡിജിറ്റലി എംപവർ ചെയ്ത് She Power സമ്മിറ്റ്

കോവിഡിലെ സാമൂഹിക അകലത്തിന്റെ കാലത്ത്, ലോകം മുഴുവൻ ടെക്നോളജി ഡിസ്റപ്ഷനെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുന്ന കാലത്ത് ഡിജിറ്റൽ സ്പേസിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ വെർച്വൽ സമ്മിറ്റും ടെക്നോളജി ഹാക്കത്തണും സംഘടിപ്പിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ചാനൽ അയാം.
American consul general ജൂഡിത് റാവിന്റെ ഓപ്പണിംഗ് റിമാർക്കോടെ തുടങ്ങിയ ഷീ പവർ സമ്മിറ്റിൽ രാജ്യത്തെ ഏറ്റവും മികച്ച ഇന്നവേറ്റേഴ്സും, സോഷ്യൽ എൻട്രപ്രണേഴ്സും, സ്പീക്കേഴ്സും പങ്കെടുത്തു.
ആരോഗ്യമന്ത്രി കെ.കെ.ഷൈലജ, ഇന്ത്യയുടെ പാഡ്മാൻ എന്ന് അറിയപ്പെടുന്ന ‌അരുണാചലം മുരുകാനന്ദം, സൈബർഡോം ഹെഡ് എഡിജിപി മനോജ് എബ്രഹാം, നാഷണൽ സൈബർ ഡിഫൻസ് റിസർച്ച് സെന്റർ മേധാവി സതീഷ് അശ്വിൻ, ജെൻഡർ പാർക് സിഇഒ- ഡോ പിടിഎം സുനീഷ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആന്റ് ടെക്നോളജി വിസി ഡോ.സജി ഗോപിനാഥ്, സുപ്രീംകോടതി അഡ്വക്കേറ്റും സൈബർ സാഥി ഫൗണ്ടറുമായ എൻഎസ് നാപ്പിനായി, സോഷ്യൽ എൻട്രപ്രണർ- സെന്തിൽ കുമാർ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സിറ്റി എ‍ഡിറ്റർ മഞ്ജു ലതാ കലാനിധി, ടാറ്റാ കൺസൾട്ടൻസിയിലെ ശ്രുതി ശ്രീവാസ്തവ, ഐ ലവ് നയൻ മന്ത്സ് കോ-ഫൗണ്ടർ ഗംഗ രാജ്,  സോഷ്യൽ മീഡിയ മാറ്റേഴ്സ് ഫൗണ്ടർ- അമിതാബ് കുമാർ, കോർഫാക്ടേഴ്സ് സിഇഒ ഷർമിള സുന്ദരം എന്നിവരുൾപ്പെടെ മികച്ച സ്പീക്കർ പാനലാണ് മൂന്ന് ദിവസം നീണ്ട വെർച്വൽ സമ്മിറ്റിന്റെ ഭാഗമായത്
Cyber Security and Countering Misinformation, Re-skilling women workforce after COVID, Technology Solutions for Women’s Security and Hygiene എന്നീ ക്രിറ്റിക്കൽ സെക്ടറിലിൽ ഏറ്റവും നൂതനമായ ആശയങ്ങൾ സ്പീക്കേഴ്സ് പങ്കുവെച്ചു. സൗത്ത്‌ ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഈ വെർച്വൽ മീറ്റിൽ പങ്കാളികളായി.
സൗത്ത് ഇന്ത്യയിൽ ഒരു മീഡിയ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡീജിറ്റൽ സമ്മിററായി ഷീ പവർ. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റേയും വേൾഡ് ലേണിംഗിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ പവർ ടെക്നോളജി സമ്മിറ്റിന്റേയും ഹാക്കത്തണിന്റേയും ടൈറ്റിൽ സ്പോൺസറായത് സ്വാദ് ഫുഡ്സാണ്. കേരളസ്റ്റാർട്ടപ് മിഷൻ, ജെൻഡർ പാർക്ക്, carve startup labs, Geeks Up, ഗ്രീൻ മീഡിയ എന്നിവരും ഈ മഹാ മേളയുടെ ഭാഗമായി.
സ്ത്രീ പങ്കാളിത്തമുള്ള നൂറിലധികം ടെക്നേളജി സംരഭങ്ങളാണ് മികച്ച ആശയവും പ്രൊഡകറ്റുമൊക്കെയായി ഹാക്കത്തണിലെത്തിയത്.
സ്ത്രീകൾ നേരിടുന്ന ക്രിറ്റിക്കൽ പ്രോബ്ളം അഡ്രസ് ചെയ്യുന്ന, ഇന്നവേറ്റീവും ഫ്യൂച്ചറിസ്റ്റിക്കുമായ ടെക്നോളജി സൊല്യൂഷനെ കണ്ടെത്തി ഹാൻഡ് ഹോൾഡ് ചെയ്യാനായി എന്നതാണ് ഷീ പവറിനെ വ്യത്യസ്തമാക്കുന്നത്. വിജയികളായത് സ്ത്രീ പങ്കാളിത്തമുള്ള സ്റ്റ്റാർട്ടപ്പുകളും സംരംഭങ്ങളുമാണ്.
റീ സ്ക്കില്ലിംഗ് സെഗ്മെന്റിൽ സ്ത്രീകളുടെ കരിയർ അഡ്വാൻസ്മെന്റ് പ്ലാറ്റ്ഫോമായ star in me ഹാക്കത്തണിൽ വിജയികളായി. റീയൂസബിൾ സാനിറ്ററി നാപ്കിൻ സൊല്യൂഷൻ അവതരിപ്പിച്ച Karma എന്ന സ്റ്റാർട്ടപ് ഫസറ്റ് റണ്ണറപ്സും, സ്മാർട്ട് നാപ്കിൻ ഇൻസിനറേറ്റർ പിച്ച് ചെയ്ത എക്കോ റിച്ച് ടെക്നോളജീസ് സെക്കന്റ് റണ്ണറപ്പുമായി. ഫിസാറ്റിലെ PinkPal എന്ന വിദ്യാർത്ഥിനികളുടെ സംഘം അവതരിപ്പിച്ച വിമൻ സെക്യൂരിറ്റി സിസ്റ്റം ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ഇതാണ് സ്ത്രീ ശാക്തീകരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version