നാഷണൽ ഹൈവേ ഗ്രീൻ കോറിഡോറിനായി ലോക ബാങ്കും കേന്ദ്രവും കരാർ ഒപ്പു വച്ചു
Green National Highways Corridors Project 50 കോടി ഡോളർ വരുന്ന പദ്ധതിയാണ്
രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടെയാണ് പദ്ധതി വരിക
സുരക്ഷയിലും ഹരിത സാങ്കേതികവിദ്യകളിലും ഊന്നിയായിരിക്കും ഹൈവേ കോറിഡോർ
പ്രാദേശികമായ വസ്തുക്കൾ, വ്യാവസായിക ഉപോല്പന്നങ്ങൾ ഇവ നിർമാണ സാമഗ്രികളാകും
783 കിലോമീറ്റർ ഹൈവേ നിർമ്മിക്കാൻ ബയോ എഞ്ചിനീയറിംഗ് സൊല്യൂഷനും ഉപയോഗിക്കും
നിർമാണത്തിലും മെയ്ന്റനൻസിലും ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ കുറയ്ക്കാൻ പ്രോജക്ടിനാകും
പ്രോജക്ട് നിലവിലെ റോഡുകളെ കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും
ഡ്രെയ്നേജ് സിസ്റ്റം, റോഡ് സുരക്ഷാ സംവിധാനം, ബൈപാസുകൾ നടപ്പാതകൾ ഇവ നിർമിക്കും
ദേശീയപാത ശൃംഖലയുടെ 5,000 കിലോമീറ്ററോളം ദുരന്തസാധ്യതാ വിലയിരുത്തലും പദ്ധതിയിലുണ്ട്
ലോകബാങ്ക് വായ്പയ്ക്ക് 18.5 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പിരീഡും ഉണ്ട്