Ryan Kaji എന്ന യൂട്യൂബർ സോഷ്യൽ മീഡിയയിലെ സ്റ്റാറാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫെിലിയറാണ് റെയാൻ. Forbes Magazine 2020 ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന യൂട്യൂബ് താരമായി ടെക്സാസിൽ നിന്നുള്ള കുഞ്ഞു റയാനെയാണ് തിരഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലായ Ryan’s World ൽ കളിപ്പാട്ടങ്ങളും ഗെയിമുകളും അൺബോക്സിംഗ് ചെയ്ത് അവലോകനം ചെയ്തുകൊണ്ട് റയാൻ 2020 ൽ ഏകദേശം 30 മില്യൺ ഡോളറാണ് സമ്പാദിച്ചത്. 2.77 കോടി സബ്സ്ക്രൈബേഴ്സുളള റയാൻ ഇതുവരെ ടോയ്സ് റിവ്യൂ, അൺബോക്സിങ്, സയൻസ് എക്സ്പെരിമെൻറ് എന്നിങ്ങനെ1800 ൽ അധികം വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലിൽ നിന്ന് റയാൻ 29.5 മില്യാൺ ഡോളർ നേടി. കൂടാതെ ബ്രാൻഡിംഗ്, പ്രമോഷൻ ഇവയിലൂടെ Ryan’s World ബ്രാൻഡഡ് കളിപ്പാട്ടങ്ങളിൽ നിന്നും Marks & Spencer പൈജാമ ഉൾപ്പെടെയുള്ള വസ്ത്രങ്ങളിൽ നിന്നും 200 മില്യൺ ഡോളറും സമ്പാദിച്ചു. കൂടാതെ Nickelodeon ൽ ഒരു TV സീരീസിനായി വെളിപ്പെടുത്താത്ത മൾട്ടിമില്യൺ ഡോളർ കരാറിൽ റയാൻ ഒപ്പുവെച്ചതായി The Guardian പത്രം റിപ്പോർട്ട് ചെയ്യുന്നു. കളിപ്പാട്ടങ്ങൾ റിവ്യു ചെയ്യുന്ന ചാനലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2015 മാർച്ചിലാണ് നാല് വയസ്സുകാരൻ കുഞ്ഞു റയാൻ യൂട്യൂബ് വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയത്.’Ryan ToysReview’ എന്നയിരുന്നു യൂട്യൂബ് ചാനൽ ആദ്യം അറിയപ്പെട്ടിരുന്നത്. റയാന്റെ കുടുംബത്തിൽ നിന്നും മൊത്തത്തിൽ ഒമ്പത് യൂട്യൂബ് ചാനലുകളാണ് ഇപ്പോഴുളളത്. യൂട്യൂബിലെ ജനപ്രീതിയിലൂടെ Guan,എന്ന യഥാർത്ഥ കുടുംബപ്പേര് ഇപ്പോൾ കാജി എന്ന ഓൺസ്ക്രീൻ പേരിനും വഴിമാറി. അവതരണ രീതിയാണ് റയാനെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരനാക്കുന്നത്. 2018ൽ തന്റെ യൂട്യൂബ് ചാനലിലൂടെ 22 ദശലക്ഷം ഡോളറും 2019ൽ 26 ദശലക്ഷം ഡോളറുമാണ് റയാൻ സമ്പാദിച്ചത്. റയാന്റെ നിരവധി വീഡിയോകൾക്ക് നൂറുകോടിയിലധികമാണ് കാഴ്ചക്കാരുളളത്.