2020 ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ഒരു മാസത്തിനകമായിരുന്നു കോവിഡെന്ന മഹാമാരി ലോകത്തേയും ഇന്ത്യയേയും കീഴ്മേൽ തകർത്തത്. ഒരു വർഷത്തിനിപ്പുറം അടുത്ത ബജറ്റ് ഒരുങ്ങുമ്പോൾ, കോവിഡ് നടുവൊടിച്ച സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കുന്ന കാത്തിരിക്കുകയാണ് ബിസിനസ് ലോകവും സംരംഭകരും. ‘ഇന്ത്യ പണം ചെലവഴിക്കും’ എന്നാണ് കഴിഞ്ഞ മാസം ധനമ്ന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. ഇഴഞ്ഞുനീങ്ങുന്ന സമ്പദ്ഘടനയിലേക്ക് സർക്കാർ കൂടുതൽ പണമിറക്കിയേക്കുമെന്നാണ് ഇത് നൽകുന്ന സൂചന. വ്യവസായരംഗത്തും കോർപ്പറേറ്റ് രംഗത്തും നിന്നുമുള്ള പ്രതിനിധികൾ അവരുടെ പ്രതീക്ഷകൾ ധനമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ട്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും startup കൾക്കും ഉത്തേജനം അനിവാര്യമാണെന്ന് ബിസിനസ്സ് സമൂഹം കരുതുന്നു. ഇന്ത്യയിൽ 63 ദശലക്ഷം MSME കളുണ്ട്. 2019-20 സാമ്പത്തികവർഷത്തെ മൊത്തം കയറ്റുമതിയുടെ 49.81% MSME അനുബന്ധ ഉൽപ്പന്നങ്ങളായിരുന്നു. കൂടാതെ, ഈ മേഖലയിൽ 110 ദശലക്ഷം ആളുകൾ ജോലിചെയ്യുന്നുമുണ്ട്. ആത്മരിൻഭർ ഭാരതുൾപ്പടെ ഇടക്കാലത്ത് അവതരിപിച്ച ഉത്തേജന പദ്ധതികൾക്ക് തുടർച്ചയും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്
ഇന്ത്യയിൽ 40,000 ഇൽ അധികം സ്റ്റാർട്ടപ്പുകളുണ്ട്. 30 ഓളം യൂണിക്കോണുകളുള്ളതിൽ 18 എണ്ണത്തിലും നേരിട്ടുള്ള വലിയ വിദേശ നിക്ഷേപമുണ്ട്. അവരുടെ ആശങ്കകൾക്ക് ബജറ്റിൽ പരിഹാരം ഉണ്ടാകുമെന്നു കരുതാം. FEMA നിയമങ്ങൾ ലഘൂകരിക്കുക, ഇന്ത്യയ്ക്കകത്തും പുറത്തും വിദേശനാണ്യവിനിമയ ഫണ്ടുകളുടെ ഒഴുക്ക് സുഗമമാക്കുക തുടങ്ങിയവയും നിർദ്ദേശങ്ങളിൽ പെടുന്നു.
നിലവിലെ സമ്പ്രദായം വിദേശനിക്ഷേപത്തിന് അത്രകണ്ട് അനുകൂലമല്ല. ചെറുകിടനിക്ഷേപകരെ സംബന്ധിച്ചിടത്തോളം നടപടികൾ ഒരു deal breaker ആണ്. വിദേശധനം ആശ്രയിക്കുന്ന MSME കളെയും സ്റ്റാർട്ടപ്പുകളെയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിയമങ്ങൾ നവീകരിച്ചാൽ മാത്രമേ ആഗോള ഉപഭോക്താക്കളുമായും വിതരണക്കാരുമായും നിക്ഷേപകരുമായും മറ്റുപങ്കാളികളുമായും MSME കൾക്കും സ്റ്റാർട്ടപ്പുകൾക്കും തടസ്സരഹിതമായി പ്രവർത്തിക്കാൻ സാധിക്കൂ.
മൂലധന നേട്ടനികുതി അല്ലെങ്കിൽ ഡിവിഡന്റ് നികുതി ഈടാക്കുന്നത് ഇരട്ടനികുതിക്കു തുല്യമാണ്. ഇത് പരിഷ്കരിക്കപ്പെടണം. കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിനും നൈപുണ്യം, പേറ്റന്റ്, ബൗദ്ധികസ്വത്തവകാശം എന്നിവ രാജ്യത്തിന്റെ സ്വത്തായി നിലനിർത്തുന്നതിനും നികുതി നിരക്കുകൾ കുറയേണ്ടതുണ്ട്. ജിഎസ്ടിയും തൊഴിൽനിയമങ്ങളും ലളിതവത്കരിക്കുന്നത് ബിസിനസുകൾ സുഗമമാക്കും.
വരുമാനനികുതിയിളവുമായി ബന്ധപ്പെട്ടുള്ള സെക്ഷൻ 80 C യുടെ പരിധി 1,50,000 രൂപയിൽനിന്ന് 3,00000 ആയി ഉയർത്താൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. നിക്ഷേപം വർദ്ധിപ്പിക്കാനും വ്യക്തിഗതലാഭം ഉയർത്താനും ഇത് ഉപകരിക്കും.
നികുതി വരവ് ഗണ്യമായികുറഞ്ഞ ഒരു സമയത്ത് വിഭവസമാഹരണം എങ്ങനെ എന്നതാണ് ധനമന്ത്രി നേരിടുന്ന ഏറ്റവും വലിയ ചോദ്യം. ‘സ്വർണ്ണം വെളിപ്പെടുത്തൽ പദ്ധതി’ പോലുള്ള ആശയങ്ങൾക്ക് black economy യിൽ പെട്ടുകിടക്കുന്ന മൂലധനത്തെ പുറത്തെത്തിക്കാൻ സാധിക്കും. ഇതിനു രാജ്യത്തിന്റെ sovereign rating ഉയർത്താനും കഴിയും. ഇറക്കുമതി തീരുവയിൽ നിന്ന് ജിഎസ്ടിയിലേക്ക് നികുതിപിരിവ് മാറ്റുന്നത് വരുമാനം വർദ്ധിപ്പിക്കും. നികുതിയുടെ നഷ്ടവഴികൾ അടയ്ക്കുന്നതും നിക്ഷേപപ്രക്രിയ സുഗമമാക്കുന്നതും സമ്പത്തിന്റെ ആയാസരഹിതമായ ഒഴുക്കിനെ ത്വരിതപ്പെടുത്തും.
നിലവിലെ സാഹചര്യം നിർമ്മല സീതാരാമനിൽ നിന്നും പ്രതീക്ഷിക്കുന്നത് ‘അക്രമണോത്സുകമായ’ സമീപനമാണ്. അവർ പറഞ്ഞപോലെ ‘നൂറ്റാണ്ടിന്റെ ബജറ്റ്’ നായി ബിസിനസ് സമൂഹവും കാതോർക്കുകയാണ്.