Signal , Telegram എന്നീ ആപ്പുകൾ പോലെതന്നെയാണ് Wire Secure Messenger. ഈ ആപ്പ് പ്രധാനമായും target ചെയ്യുന്നത് കോർപ്പറേറ്റ്, ബിസിനസ് മേഖലയെ ആണ്. മറ്റ് ചാറ്റ് ആപ്പുകളിൽ ലഭിക്കുന്നതെല്ലാം ഇതിലും ലഭ്യമാണ്. ഫോൺ നമ്പറോ ഒറിജിനൽ പേരോ നൽകാതെ Wire ഉപയോഗിക്കാം. ഒരു Secure collaboration tool എന്നനിലയ്ക്കാണ് Wire രൂപകൽപ്പന ചെയ്തിരിക്കുന്നത്. Desktop, mobile എന്നിവയിൽ ഈ ആപ്പ് ഉപയോഗിക്കാം 6 വർഷം മുമ്പാണ് Wire മാർക്കറ്റിലെത്തിയത്. Wireന്റെ സെർവർ സ്വിറ്റ്‌സർലാണ്ടിലും യൂറോപ്പ്യൻ യൂണിയനിലുമാണ്. സ്വകാര്യതയ്ക്ക് EU നിയമങ്ങളുടെ പരിരക്ഷയുണ്ട് കോൺടാക്റ്റ് ബുക്കിലേക്ക് access നൽകേണ്ടതില്ല. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വയർ ഡൗൺലോഡുചെയ്യുക. ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക. ചാറ്റുചെയ്യാൻ, പ്രൊഫൈൽ പേരിനൊപ്പം ട്വിറ്ററിലേതുപോലെ ‘@’ ഉപയോഗിക്കുക. Chat തുടങ്ങാൻ മറ്റൊരാൾ request accept ചെയ്യണം.