Toshiba ഇന്ത്യയിലെ ആദ്യത്തെ home appliance സ്റ്റോർ തുറന്നു.
Toshiba Lifestyle Centre ബംഗലുരുവിലാണ് ആരംഭിച്ചത്
സ്റ്റോറിൽ വീട്ടുപകരണങ്ങളുടെ നവീനശ്രേണി ഒരുക്കിയിട്ടുണ്ട്
റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, വാട്ടർ/എയർ പ്യൂരിഫയറുകൾ, ഡിഷ് വാഷർ എന്നിവ ലഭ്യമാണ്
ഈ വർഷം 15 സ്റ്റോറുകൾ കൂടി Toshiba ആരംഭിക്കും
മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ,കൊൽക്കത്ത, പഞ്ചാബ് എന്നിവിടങ്ങളിലാകും സ്റ്റോറുകൾ
രാജ്യത്ത് ഓഫ്‌ലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് തോഷിബ ലക്ഷ്യമിടുന്നത്
കസ്റ്റമറിന് ഉത്പന്നങ്ങൾ അടുത്തറിയാനുളള അവസരം സെന്ററിൽ ഒരുക്കിയിട്ടുണ്ട്
രാജ്യത്ത് റീട്ടെയിൽ ശൃംഖല കൂടുതൽ ശക്തമാക്കാൻ Toshiba ആലോചിക്കുന്നു
Thailand ലെ നിർമ്മാണപ്ലാന്റിൽ നിന്നുമാണ് ഗാർഹിക ഉപകരണങ്ങളുടെ 85 % വരുന്നത്
15 % ഉപകരണങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു
ഇന്ത്യയിൽ ഗാർഹികോപകരണ നിർമ്മാണകേന്ദ്രം സ്ഥാപിക്കാൻ തോഷിബ പദ്ധതിയിട്ടിരുന്നു
Covid-19 മൂലം മുടങ്ങിപ്പോയ പദ്ധതി ഈ വർഷാവസാനം നടപ്പാക്കിയേക്കും