ബ്രസീലിലേക്കും മൊറോക്കോയിലേക്കുമാണ് ആദ്യ കയറ്റുമതി
ഇരു രാജ്യങ്ങളിലേക്കും രണ്ട് ദശലക്ഷം ഡോസ് വാക്സിനാണ് അയച്ചത്
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് കയറ്റുമതി ചെയ്തത്
മ്യാൻമറിനൊപ്പം മൗറീഷ്യസ്, സീഷെൽസ് എന്നിവിടങ്ങളിലേക്കും വാക്സിൻ എത്തും
നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നിവർക്ക് ഗ്രാന്റായാണ് ഇന്ത്യ വാക്സിൻ നൽകുന്നത്
ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള സപ്ലൈയും വൈകാതെ തുടങ്ങും
ബുധനാഴ്ച്ച ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കുമാണ് വാക്സിനുകൾ ആദ്യം നൽകിയത്
നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമുളള വാക്സിനുകൾ വ്യാഴാഴ്ച്ച അയച്ചിരുന്നു
ഇന്ത്യൻ വാക്സിനുകൾക്ക് പാർശ്വഫലം കുറവാണെന്ന വിലയിരുത്തലാണുളളത്
92 രാജ്യങ്ങൾ വാക്സിന് വേണ്ടി സമീപിച്ചതായാണ് റിപ്പോർട്ട്