Start-up India Seed Fund Scheme അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കും
ആശയം, പ്രോട്ടോടൈപ്പ് ഡവലപ്മെന്റ്, പ്രോഡക്ട് ട്രയൽ ഇവയ്ക്ക് ഫണ്ട് ലഭ്യമാകും
മാർക്കറ്റ് എൻട്രി, കൊമേഴ്സ്യലൈസേഷൻ എന്നിവയ്ക്കും Seed Fund ലഭിക്കും
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ DPIIT ആണ് സ്കീം നടപ്പാക്കുന്നത്
രൂപീകരിച്ച് 2 വർഷത്തിലധികമാകാത്ത സ്റ്റാർട്ടപ്പുകൾക്കാണ് SISFS ആനുകൂല്യം ലഭിക്കുക
സ്റ്റാർ്ട്ടപ്പിന് വാണിജ്യപരമായി അനുയോജ്യമായ ബിസിനസ്സ് ആശയം ആവണം
പ്രധാന ഉൽപ്പന്നത്തിലോ സേവനത്തിലോ ടെക്നോളജി ഉപയോഗിച്ചിരിക്കണം
സോഷ്യൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്ന ഇന്നവേറ്റിവ് സൊല്യൂഷൻ ആയിരിക്കണം
വാട്ടർ- വേസ്റ്റ് മാനേജ്മെന്റ്, എജ്യുക്കേഷൻ, മൊബിലിറ്റി, അഗ്രികൾച്ചർ തുടങ്ങി വിവിധ സെക്ടറുകളുണ്ട്
യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ ഫണ്ട് മറ്റു സ്കീമുകളിൽ ലഭിച്ചിട്ടുണ്ടാകരുത്
സ്റ്റാർട്ടപ്പിൽ ഇന്ത്യൻ പ്രൊമോട്ടർമാരുടെ ഷെയർഹോൾഡിംഗ് കുറഞ്ഞത് 51% ആയിരിക്കണം
Credit Guarantee Scheme for Start-ups എന്നതും സ്റ്റാർട്ട്-അപ്പുകളുടെ ഫണ്ടിംഗിന് ലക്ഷ്യമിടുന്നു
സ്റ്റാർട്ടപ്പുകൾക്ക് Debt ഫണ്ടിംഗിന് 2,000 കോടി രൂപ അധിക വിഹിതം CGSS വകയിരുത്തും
SISFS ആണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക, CGSS ന് പിന്നീട് അംഗീകാരം ലഭിക്കുമെന്ന് കരുതുന്നു