Jaguar ബ്രാൻഡിന്റെ വിഖ്യാതമായ Classic C-type കാറുകൾ വീണ്ടുമെത്തുന്നു
C-type Sports Racerന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ മോഡൽ എത്തും
എട്ട് പുതിയ C-type Continuation കാറുകളാണ് 2022ഓടെ നിർമിക്കുന്നത്
യുകെയിലെ Jaguar Classic പ്ലാന്റിലായിരിക്കും നിർമാണം
Jaguar Land-Roverന്റെ ഹെറിറ്റേജ് വിഭാഗമാണ് Jaguar Classic വരുന്നത്
1951-1953 കാലയളവിലാണ് ആദ്യ Classic C-type കാർ റേസ് ട്രാക്കിലെത്തിയത്
53 Jaguar C-type മോഡലുകൾ നിർമിക്കപ്പെട്ടതിൽ 43 എണ്ണവും സ്വകാര്യ ഉടമകൾക്ക് വിറ്റു
പഴയ മോഡലിന്റെ സവിശേഷതകൾക്കൊപ്പം പുതിയ ടെക്നോളജിയും ചേർത്താണ് നിർമാണം
1953 മോഡലിന്റെ സവിശേഷതകൾ ചോർന്ന് പോകാത്ത വിധമായിരിക്കും പുതിയ കാർ
220 hp 3.4-liter inline- 6 എഞ്ചിൻ ഡിസ്ക് ബ്രേക്ക് മോഡലായിരുന്നു 1953 മോഡൽ
Dunlop Disc Brake മായെത്തിയ C-type അന്നത്തെ നൂതന ടെക്നോളജി മോഡലായിരുന്നു
പുതിയ മോഡലിന് മുന്നോടിയായി ഓൺലൈൻ കോൺഫിഗറേറ്ററും ജാഗ്വർ ക്രമീകരിച്ചിരിക്കുന്നു
12 എക്സ്റ്റീരിയർ കളറും എട്ട് ഇന്റീരിയർ കളറും ട്രിം ഓപ്ഷനുകളും ഓൺലൈനിൽ ലഭ്യമാണ്
1.3 മില്യൺ ഡോളറാണ് പുതിയ Jaguar Classic C-type ന് പ്രതീക്ഷിക്കപ്പെടുന്ന വില
1963 മോഡൽ E-type റേസർ കാറുകൾ 2014ൽ Jaguar പുനർനിർമിച്ചിരുന്നു