Vehicle scrapping policy തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നിതിൻ ഗഡ്കരി
10000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് പദ്ധതി സഹായിക്കുമെന്നും നിതിൻ ഗഡ്കരി
ഒരു കോടി യൂണിറ്റ് ലക്ഷ്യമിടുന്ന സ്ക്രാപ്പ് പദ്ധതിയിലൂടെ 50000 തൊഴിലവസരങ്ങൾ ഉണ്ടാകാം
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷമാണ് ഫിറ്റ്നസ് പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്നത്
വാണിജ്യ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോൾ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാകണം
20 വർഷം പഴക്കമുളള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ പോളിസിയിലുൾപ്പെടുന്നു
34 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ 15 വർഷത്തിന് മുകളിലുളളവയാണ്
17 ലക്ഷം മീഡിയം, ഹെവി മോട്ടോർ വാഹനങ്ങളും ഇതിൽ ഉൾപ്പെടും
ഈ വാഹനങ്ങൾ ലേറ്റസ്റ്റ് മോഡലുകളെക്കാൾ 10-12 മടങ്ങ് മലിനീകരണത്തിന് കാരണമാകുന്നു
സ്ക്രാപ്പേജ് പോളിസിയുടെ വിശദാംശങ്ങൾ 15 ദിവസത്തിനകം പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി
ഇന്ധനക്ഷമതയുളള പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
വാഹന മലിനീകരണവും എണ്ണ ഇറക്കുമതിയും ഇതിലൂടെ കുറയ്ക്കാനും കണക്കു കൂട്ടുന്നു