ഇന്ത്യൻ EV സ്റ്റാർട്ടപ്പ് eBikeGo ലിഥിയം ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നു
Lead-acid മുതൽ എല്ലാത്തരം ലിഥിയം അയൺ ബാറ്ററികളും റീസൈക്കിൾ ചെയ്യാനാകും
ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നതിന് അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണെന്ന് eBikeGo
EV ബാറ്ററികളുടെ ശേഷി 25% കുറയുമ്പോഴാണ് വാഹനത്തിൽ നിന്ന് പുറത്തെടുക്കുന്നത്
1000 wh ബാറ്ററിയിലെ സംഭരണ ശേഷി 750 wh ആയാൽ അത് EV- യിൽ നിന്ന് പുറത്തെടുക്കുന്നു
സോളാർ പ്ലാന്റുകളിലും മറ്റ് പ്രവർത്തനങ്ങളിലും ഈ ബാറ്ററി പുനരുപയോഗിക്കാം
പുനരുപയോഗ പ്രക്രിയയിൽ പഴയ ബാറ്ററിയിൽ നിന്നുളള ലിഥിയം പുതിയവയിൽ ഉപയോഗിക്കാം
ലിഥിയം അയൺ ബാറ്ററികളുടെ പുനരുപയോഗം ബാറ്ററി വില കുറയ്ക്കുന്നതിനിടയാക്കും
സോളാർ പ്ലാന്റിൽ ബാറ്ററികൾ പുനരുപയോഗിക്കുന്നതിലൂടെ സോളാറിലും വില കുറയുമെന്ന് കമ്പനി
2020 ൽ 27,260 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റതായാണ് റിപ്പോർട്ട്
വരും വർഷങ്ങളിൽ വിൽപ്പന വർദ്ധിക്കും തോറും പുറന്തളളുന്ന ഉപയോഗ ശൂന്യമായ എണ്ണവും ഉയരും
പരിസ്ഥിതി സൗഹാർദ്ദപരമായ പുനരുപയോഗം ഇ-വേസ്റ്റ് കുറയ്ക്കുന്നതിനിടയാക്കുമെന്നും eBikeGo