Grow With Google, ഡിഗ്രിയില്ലാത്തവർക്കും ജോലി തരാമെന്ന് ഗൂഗിൾ | Jobs That Doesn't Require A Degree
കുറഞ്ഞത് ഒരു ‍ഡിഗ്രിയെങ്കിലും ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ഗൂഗിൾ പറയുന്നു വരൂ നിങ്ങൾക്ക് ജോലി തരാം. ഗൂഗിൾ ആവിഷ്കരിച്ച കരിയർ സർ‌ട്ടിഫിക്കറ്റ് പ്രോഗ്രാം നിയമനങ്ങളിൽ വിപ്ലവം സൃഷ്ടിക്കും. യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ബദലായി ഗൂഗിൾ ആവിഷ്കരിച്ച കരിയർ സർട്ടിഫിക്കറ്റുകൾ മാറുന്നു. പ്ലേസ്മെന്റ് ഗൂഗിളിൽ മാത്രമല്ലെന്നതാണ് പ്രത്യേകത.
  Accenture, Walmart, Infosys എന്നിവയിലും നിയമനം സാധ്യമാകും. 500 ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ് ബിരുദധാരികളെ വൈകാതെ നിയമിക്കുമെന്ന്  ഇൻഫോസിസ് വ്യക്തമാക്കി കഴിഞ്ഞു. Grow With Google എന്ന ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് കരിയർ സർട്ടിഫിക്കറ്റുകൾ.  ഉയർന്ന ശമ്പളമുള്ള, ഉയർന്ന വളർച്ചയുള്ള തൊഴിൽ മേഖലകളിൽ യോഗ്യത നേടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ.

 Coursera യുമായി സഹകരിച്ച് ഗൂഗിൾ project management, data analytics, user experience (UX) design, Associate Android Developer  തുടങ്ങി സുപ്രധാന മേഖലകളിൽ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക അപേക്ഷകർക്ക് ഒരു ലക്ഷത്തിലധികം സ്‌കോളർഷിപ്പുകളും  ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.

കോവിഡ് -19 കാലത്ത് വിദ്യാഭ്യാസ മേഖല ആകെ താറുമാറായിരുന്നു. അതിനാൽ തന്നെ അമേരിക്കയിലെ തൊഴിലന്വേഷകർ‌ ഇപ്പോൾ ഗൂഗിളിന്റെ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് പിന്നാലെയാണ്.  ആറു മാസവും മൂന്ന് മാസവും കാലാവധിയുളള പ്രോഗ്രാമുകളുണ്ട്. യു‌എസ് വിദ്യാർത്ഥികൾക്ക് ഏകദേശം 240 ഡോളർ ആണ് ചിലവ് വരുന്നത്. സർ‌ട്ടിഫിക്കറ്റ് പ്രോഗ്രാമിലെ ബിരുദധാരികളെ നിയമിക്കുന്നതിന് 130 ലധികം തൊഴിലുടമകൾ Google- ന്റെ എംപ്ലോയർ കൺസോർഷ്യത്തിൽ ചേർന്നിട്ടുണ്ട്.

 Accenture, Walmart, Infosys എന്നിവയ്ക്ക് പുറമെ Bayer, Deloitte, Verizon, SAP, Accenture, Intel, Bank of America, Anthem, Better.com പോലുളളവയിൽ ജോലി നേടാനും ഗൂഗിൾ സർട്ടിഫിക്കറ്റ് മതി. Fortune 1000 companies മായി ചേർന്ന് പ്രവർത്തിക്കുന്ന ലേണിംഗ് ടെക്നോളജി കമ്പനി Guild Education മായുളള പങ്കാളിത്തത്തിലൂടെ  വിവിധ രാജ്യങ്ങളിലെ ഏറ്റവും വലിയ തൊഴിലുടമകൾക്ക് വർക്ക് ഫോഴ്സ് വർദ്ധിപ്പിക്കുന്നതിന്  Google കരിയർ സർട്ടിഫിക്കറ്റുകൾ സഹായകമാകുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നു.

2018 ൽ ഗൂഗിൾ  Coursera യുമായി ചേർന്ന് ആരംഭിച്ച Google IT Support Professional Certificate program നു ലഭിച്ച പിന്തുണയാണ് ന്യൂനോർമൽ കാലത്ത് പുതിയ സംരംഭത്തിന് പ്രേരണയായത്.  യുഎസ് മാതൃകയിൽ ഇന്ത്യയിലും, എംപ്ലോയർ കൺസോർഷ്യം ആരംഭിക്കുന്നതിനു ഗൂഗിൾ പദ്ധതിയിടുന്നു.  ബിസിനസുകൾ ഡിജിറ്റൽ എന്റർപ്രൈസസ് ആയി മാറുന്നതിനാൽ 2025 ഓടെ 50 ശതമാനം ജീവനക്കാർക്കും റീ സ്കില്ലിംഗ് ആവശ്യമാണ്.

IT സപ്പോർട്ട് ടെക്കിൽ മുതൽ‌ ഡാറ്റാ അനലിറ്റിക്സിൽ വരെ അപ്സ്കില്ലിംഗിനും റീ സ്കില്ലിംഗിനും കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഉപയോഗിക്കുമെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കുന്നു. Google apprenticeship പ്രോഗ്രാമിനായും ആപ്ലിക്കേഷനുകൾ സ്വീകരിക്കും. ഓൺ ദ ജോബ് ട്രെയിനിംഗിനും പ്രായോഗിക പഠനത്തിനുമായി നൂറുകണക്കിന് അപ്രന്റീസുകളെ നിയമിക്കുമെന്നും സുന്ദർ പിച്ചൈ പറയുന്നു. ഡിഗ്രി വേണ്ടാത്ത ജോലി നേടാനായി ഗൂഗിൾ സെർച്ചും തയ്യാറായി കഴിഞ്ഞു. നിയമനങ്ങളിൽ കേവലം ഒരു ഡിഗ്രിയെക്കാൾ‌ സ്കില്ലിന് പ്രാധാന്യം നൽകുന്ന കാലം വരുന്നുവെന്ന് ഗൂഗിളിന്റെ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രം സൂചന നൽകുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version