Twitter 133 പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തു, ഗ്രീവൻസ് ഓഫീസറും വന്നു

Twitter പരാതി പരിഹാര റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു; ഗ്രീവൻസ് ഓഫീസറെ നിയമിച്ചു
മെയ് 26 നും ജൂൺ 25 നും ഇടയിൽ 94 പരാതികൾ ലഭിച്ചു, 133 പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തു
ഇന്ത്യയിൽ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി വിനയ് പ്രകാശിനെ twitter നിയമിച്ചു
grievance-officer-in@twitter.com എന്ന ഇ-മെയിൽ വഴി ഗ്രീവൻസ് ഓഫീസർക്ക് പരാതി നൽകാം
കോടതി ഉത്തരവുകൾക്കൊപ്പം വ്യക്തിഗത ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളും ഉൾപ്പെടുന്നു
Defamation, സ്വകാര്യത ലംഘനം, ഹരാസ്മെന്റ്, അഡൾട്ട് കണ്ടന്റ് ഇവയിലാണ് പരാതികൾ കൂടുതലും
അക്കൗണ്ട് സസ്പെൻഷൻ ആവശ്യപ്പെടുന്ന  56 പരാതികളും twitter പരിഗണിച്ചുവെന്ന് കേന്ദ്രത്തിന് റിപ്പോർട്ട്
പ്രതിമാസ അടിസ്ഥാനത്തിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും ഫീഡ്ബാക്കനുസരിച്ച് മെച്ചപ്പെടുത്തുമെന്നും ട്വിറ്റർ
ഇന്ത്യയിൽ 1.75 കോടി ഉപയോക്താക്കളുള്ള ട്വിറ്ററിനോട് IT നിയമം പാലിക്കാൻ ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു
IT നിയമം ലംഘിച്ചാൽ കേന്ദ്രസർക്കാരിന് ട്വിറ്ററിനെതിരെ നടപടി എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി
Proactive Monitoring ഡാറ്റ എന്ന വിഭാഗത്തിൽ ഇന്ത്യയിലടക്കം ലോകമെമ്പാടുമുളള നടപടിയും ട്വിറ്റർ പുറത്ത് വിട്ടു
കുട്ടികളിലെ ലൈംഗിക ചൂഷണം, നഗ്നത പ്രകടിപ്പിക്കൽ എന്നിവയിൽ 18,385 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ 4,179 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതായും ഡാറ്റ പറയുന്നു
ഗൂഗിൾ, ഫെയ്‌സ്ബുക്ക്, Koo ഉൾപ്പെടെയുള്ള കമ്പനികൾ റിപ്പോർട്ട് നേരത്തെ തന്നെ നൽകിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version