ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ 100% സസ്യാധിഷ്ഠിതമെന്ന് Cadbury.
ഇന്ത്യയിൽ നിർമ്മിച്ചതും വിൽക്കുന്നതുമായ ഉൽപ്പന്നങ്ങൾ 100% വെജിറ്റേറിയൻ ആണെന്ന് Cadbury വ്യക്തമാക്കി.
Cadbury ഉൽപ്പന്നങ്ങളിൽ ജെലാറ്റിനുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു സ്ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലായിരുന്നു.
വെജിറ്റേറിയൻ ഉൽപ്പന്നങ്ങളിൽ Cadbury ഗോമാംസം ജെലാറ്റിൻ രൂപത്തിൽ ഉപയോഗിക്കുന്നു എന്നാണ് ട്വീറ്റ്.
ഉപയോക്താക്കൾ കാഡ്‌ബറിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവും ഉയർന്നിരുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കമ്പനിയിൽ നിന്ന് പിഴ ഈടാക്കണമെന്നും വാദമുയർന്നു.
ഇതിനെ തുടർന്നാണ് Cadbury, ഉത്പന്നങ്ങൾ 100% വെജിറ്റേറിയനെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.
Mondelez എന്ന ബ്രിട്ടീഷ് കമ്പനിയാണ് കാഡ്‌ബറിയുടെ നിർമാതാക്കൾ.
ട്വീറ്റിലെ സ്ക്രീൻഷോട്ടിന് ഇന്ത്യയിൽ നിർമ്മിച്ച Mondelez ഉൽപ്പന്നങ്ങളുമായി ബന്ധമില്ലെന്ന് കമ്പനി പറയുന്നു.
എല്ലാ ഉൽപ്പന്നങ്ങളും 100% വെജിറ്റേറിയൻ എന്നതിന്റെ സൂചനയാണ് റാപ്പറിലെ പച്ച അടയാളമെന്നും കമ്പനി.
നെഗറ്റീവ് പോസ്റ്റുകൾ കാഡ്‌ബറി പോലുളള ബ്രാൻഡുകളിലുള്ള ഉപഭോക്തൃ വിശ്വാസം തകർക്കാനാണെന്നും വാദം.
സ്ക്രീൻഷോട്ടുകൾ പങ്കിടുന്നതിന് മുമ്പ് വസ്തുതാപരമായ വിവരങ്ങൾ പരിശോധിക്കാനും കമ്പനി ആവശ്യപ്പെടുന്നു.
Mondelez കമ്പനിയുടെ വിശദീകരണം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തേടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Cadbury ഇന്ത്യയിൽ വിൽക്കുന്നത് 100% വെജിറ്റേറിയൻ
വെജിറ്റേറിയൻ ഉൽപ്പന്നങ്ങളിൽ Cadbury ഗോമാംസം ജെലാറ്റിൻ രൂപത്തിൽ ഉപയോഗിക്കുന്നു എന്നാണ് ട്വീറ്റ്.