channeliam.com

ഇടുക്കിയിലെ ജലവൈദ്യുത അണക്കെട്ടുകളിൽ ഉത്പാദനം ഉയർത്തി KSEB.
ഇടുക്കി, ഇടമലയാർ എന്നിവിടങ്ങളിലെ വൈദ്യുതോൽപാദനം പരമാവധി ശേഷിയിലേക്ക് ഉയർത്തി.
മഴയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാമുകളിലെ ജലനിരപ്പ് ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി റിസർവോയറിലെ ജലനിരപ്പ് 2,364.24 അടി ആയിരുന്നു.
ഈ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32 അടി കൂടുതലാണ്.
പവർഹൗസിൽ ചൊവ്വാഴ്ചത്തെ വൈദ്യുതോല്പാദനം 14.816 മെഗാ യൂണിറ്റാണ്.
ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ ജലനിരപ്പ് 16 അടി കൂടി ഉയരണമെന്ന് KSEB അധികൃതർ.
നിലവിൽ, റിസർവോയറിലെ ജലനിരപ്പ് റൂൾ ലെവലിൽ നിന്ന് 10 അടി താഴെയാണ്.
ഓഗസ്റ്റ് 1 വരെ റൂൾ ലെവൽ 2,380.58 അടി ആയിട്ടാമ് നിശ്ചയിച്ചിട്ടുളളത്.
വൈദ്യുതി ഉൽ‌പാദനം കുറവായതിനാൽ ഹൈഡൽ ഡാമുകളിലെ സംഭരണ അളവ് കൂടുതലാണെന്നും KSEB.
അപ്രതീക്ഷിതമായ മഴയാണ് ജലസംഭരണികളിലെ ജലനിരപ്പ് ഉയരാൻ കാരണമായത്.
കോവിഡും ലോക്ക്ഡൗണും മൂലം വൈദ്യുതി ഉപഭോഗത്തിലും സംസ്ഥാനത്ത് വൻ തോതിൽ കുറവുണ്ടായി.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com