channeliam.com

നിക്ഷേപകരെ റെഡ് കാർപെറ്റ് വിരിച്ച് ഇന്ത്യ ആനയിക്കുമ്പോൾ അതിനു പിൻബലമേകുന്നത് വിവിധ സംസ്ഥാന സർക്കാരുകളുടെ നയങ്ങളാണ്. രാജ്യം പിന്തുടരുന്ന ഇൻവെസ്റ്റ്മെന്റ് പ്രമോഷന്റെയും ഫെസിലിറ്റേഷൻ പ്രോഗ്രാമിന്റെയും മർമ്മം എന്നത് പഴ്സണലൈസ്ഡ് ഹാൻഡ്‌ഹോൾഡിംഗും നിക്ഷേപക പ്രശ്നപരിഹാരവുമാണ്. ഈ മൂല്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യയുടെ ഗ്രോത് എൻജിനുകൾ. അത്തരത്തിലുള്ള സംസ്ഥാനങ്ങളെയും നയങ്ങളെയും ഒന്ന് പരിചയപ്പെടാം.  

തമിഴ്നാട്
ഉത്പാദന മേഖലയിൽ 15% വാർഷിക വളർച്ചാ നിരക്ക് ലക്ഷ്യം വച്ചുകൊണ്ടാണ് തമിഴ്‌നാട് സർക്കാർ ഇക്കൊല്ലത്തെ വ്യവസായ നയം അവതരിപ്പിച്ചത്. 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 2025 ഓടെ 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴി സാധിക്കും. പുതിയ MSME നയവും ഗവണ്മെന്റ് പുറത്തിറക്കി. SGST റീഇംബേഴ്സ്മെൻറ്, ഫിക്സഡ് ക്യാപിറ്റൽ സബ്സിഡി, ഫ്ലെക്സിബിൾ ക്യാപിറ്റൽ സബ്സിഡി, ടേൺഓവർ സബ്സിഡി എന്നിങ്ങനെ 4 വ്യത്യസ്ത സബ്സിഡി മോഡലുകളിൽ നിന്നും നിക്ഷേപകർക്ക് വേണ്ടത് തെരഞ്ഞെടുക്കാം. SGST റീഇംബേഴ്സ്മെൻറ് മോഡലിൽ എൻഡ് യൂസ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് 15 വർഷത്തേക്ക് SGST യുടെ 100% റീഇംബേഴ്സ്മെൻറിനായി ലഭിക്കും. 180 ലധികം സേവനങ്ങൾ നൽകുന്ന പുതിയ സിംഗിൾ വിൻഡോ പോർട്ടലും സംസ്ഥാന സർക്കാർ വികസിപ്പിക്കുന്നുണ്ട്.

കർണ്ണാടക
ഇൻഡസ്ട്രി 4.0, ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, ടെക്‌നോളജി അഡോപ്‌ഷൻ ആൻഡ് ഇന്നൊവേഷൻ, ക്ലസ്റ്റർ വികസന സംരംഭങ്ങൾ, സുസ്ഥിര വ്യവസായവൽക്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ത്രസ്റ്റ് ഏരിയകളിൽ നിന്നുള്ള പ്രൊപ്പോസലുകൾ 80,000 കോടിയിലധികം മൂല്യമുള്ളതും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമാണ്.  2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെ സംസ്ഥാനത്തേക്കൊഴുകിയത് 58,204 കോടി രൂപയുടെ FDI ആണ്. ഇക്കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് സംസ്ഥാനം. ക്യാപിറ്റൽ ആകർഷിക്കുന്നതിനായി സെക്ടർ സ്പെസിഫിക് ക്ലസ്റ്ററുകൾ സൃഷ്ടിച്ച ആദ്യത്തെ സംസ്ഥാനം കൂടിയാണ് കർണാടക. സർക്കാരിന്റെ അടുത്ത ലക്ഷ്യം സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാൻ നിക്ഷേപകരെ സഹായിച്ച് നിലവിലുള്ള വ്യാവസായിക അടിത്തറ വിപുലീകരിക്കലാണ്.

ഗുജറാത്ത്
2020-25 കാലയളവിൽ വ്യവസായങ്ങൾക്ക് 40,000 കോടി രൂപ സബ്സിഡിയായി നൽകാനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. വ്യവസായികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന് നൽകിയും സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചും കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രത്യേകിച്ച് ചൈനയിൽ നിന്നും വിട്ടുപോരാൻ ആഗ്രഹിക്കുന്ന ബിസിനെസ്സുകൾക്ക്  ‘റീലോകെഷൻ ഇന്സെന്റീവ്സ്’ പ്രഖ്യാപിച്ചുമാണ് ഗുജറാത്ത് വ്യത്യസ്തമായത്. 8000 കോടി രൂപയാണ് വ്യവസായങ്ങൾക്കുള്ള വാർഷിക ഇന്സെന്റീവ്സ്. MSMEകൾക്ക് വിദേശ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ ചെലവാകുന്ന തുകയുടെ 65 ശതമാനം വരെ സർക്കാർ വഹിക്കും. സ്റ്റാർട്ടപ്പുകൾക്ക് 30 ലക്ഷം രൂപ സീഡ് സപ്പോർട് ലഭിക്കും.

മഹാരാഷ്ട്ര
സംസ്ഥാന തലസ്ഥാനമായ മുംബൈ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം കൂടിയാണ്. ആഗോള സാമ്പത്തിക കേന്ദ്രമായി അതിവേഗം മാറുകയാണ് ഈ നഗരം. 2019 ഒക്ടോബറിനും 2020 ഡിസംബറിനുമിടയിൽ മഹാരാഷ്ട്രയിലേക്കെത്തിയ മൊത്തം വിദേശ നിക്ഷേപത്തിന്റെ മൂല്യം 20,899.10 മില്യൺ ഡോളറാണ്. ബജറ്റിന്റെ 5.2% റോഡുകൾക്കും പാലങ്ങൾക്കുമായാണ് ചെലവഴിച്ചത്. ഇൻവെസ്റ്റ്മെന്റ് തടസ്സരഹിതവും നടപടിക്രമങ്ങൾ സത്വരവുമാക്കാൻ ഓട്ടോമാറ്റിക് പെർമിഷൻ സംവിധാനങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. 50 കോടിയോ അതിൽ കൂടുതലോ രൂപ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ സർക്കാർ സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ മാസ്റ്റർ ലൈസൻസ്  നൽകും. മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ 40,000 ഏക്കർ സ്ഥലം വ്യവസായത്തിന് പാട്ടത്തിന് ലഭിക്കും.

ആന്ധ്രപ്രദേശ്
വ്യാവസായിക പാർക്കുകളുടെ വികസനവും ലീസിങ്ങും എപി ഗവൺമെന്റിന്റെ മുൻഗണനാവിഷയങ്ങളാണ്. ബിസിനസ്സ് മോഡൽ, മാർക്കറ്റ് റിസർച്ച്, ബ്രാൻഡിംഗ്, സെയിൽസ് എന്നിവയുൾപ്പടെയുള്ള കാര്യങ്ങളിൽ സംരംഭകർക്ക് പിന്തുണയേകാൻ YSR AP One എന്ന സപ്പോർട് സെന്റർ ഉണ്ട്. ഗ്രീൻ, വൈറ്റ് കാറ്റഗറി വ്യവസായങ്ങൾക്ക് പ്രവർത്തനാനുമതിക്കായി കാത്തിരിക്കേണ്ട. 3 വർഷത്തിനുള്ളിൽ എടുത്താൽ മതി.  ചെറുകിട സംരംഭകർ വ്യാവസായിക ആവശ്യത്തിനായി വാങ്ങിയ അല്ലെങ്കിൽ പാട്ടത്തിനെടുത്ത ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി റീഇംബേഴ്സ്മെന്റ് ലഭിക്കും. അതുപോലെ ഉത്പാദനം ആരംഭിച്ച തീയതി മുതൽ 5 വർഷത്തേക്ക് നെറ്റ് എസ്‌ജി‌എസ്ടിയുടെ 100% റീഇംബേഴ്സ്മെന്റ് ചെയ്യും.

ലോക സാമ്പത്തിക ക്രമം സുസ്ഥിരമാക്കാൻ ശക്തവും ഊർജ്ജസ്വലവുമായ ഒരു ഇന്ത്യ അനിവാര്യമാണ്. അതിന് അടിത്തറപണിയേണ്ടത് പ്രാദേശിക സർക്കാരുകളുമാണ്. ആഗോള വളർച്ചയെ കുതിപ്പിന്റെ പാതയിൽ തിരിച്ചെത്തിക്കാൻ ഇന്ത്യയ്ക്കാകും. പുരോഗതിയുടെ ആവേശകരമായ ഒരു കാലഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അവിടെ മുഖം തിരിക്കുന്നവർ പിന്തള്ളപ്പെടും


കേരളം
 സംരംഭക വികസനത്തിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. Ease-of-Doing-Business (EoDB) റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്.  ഒരു കോർ ടീം ഇതിനായി പ്രവർത്തിക്കുന്നു.  റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിന്റെ മോഡൽ ഡെസ്റ്റിനേഷനായി സംസ്ഥാനത്തെ മാറ്റാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിക്കാനും കാലഹരണപ്പെട്ടവ അപ്ഡേറ്റ് ചെയ്യാനും വിദഗ്ദ്ധ സമിതിയും ഉടൻ രൂപീകൃതമാകും.

ലോക സാമ്പത്തിക ക്രമം സുസ്ഥിരമാക്കാൻ ശക്തവും ഊർജ്ജസ്വലവുമായ ഒരു ഇന്ത്യ അനിവാര്യമാണ്. അതിന് അടിത്തറപണിയേണ്ടത് പ്രാദേശിക സർക്കാരുകളുമാണ്. ആഗോള വളർച്ചയെ കുതിപ്പിന്റെ പാതയിൽ തിരിച്ചെത്തിക്കാൻ ഇന്ത്യയ്ക്കാകും. പുരോഗതിയുടെ ആവേശകരമായ ഒരു കാലഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അവിടെ മുഖം തിരിക്കുന്നവർ പിന്തള്ളപ്പെടും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com