channeliam.com

ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?
Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്
മലിനജലം നിർമാർജനം ചെയ്യുന്നതിലും നദികളിലേക്കും മറ്റ് ശുദ്ധജല സ്രോതസുകളിലേക്കും മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതുമാണ് വാട്ടർ പ്ലസ് പദവിയുടെ അടിസ്ഥാനം
നഗരത്തിലെ മലിന ജലം ഏതെങ്കിലും നദിയിലേക്കോ ഉറവകളിലേക്കോ പോകുന്നില്ലെന്ന് ഉറപ്പാക്കണം
നഗരത്തിലെ എല്ലാ പൊതു ടോയ്‌ലറ്റുകളും മലിനജല ലൈനുകളുമായി ബന്ധിപ്പിച്ചിരിക്കണം, അത് വൃത്തിയാക്കണം
നഗരത്തിലെ മലിനജലത്തിന്റെ 30 ശതമാനം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നത് ഉറപ്പ് വരുത്തണം
നഗരത്തിലെ നദിയിലേക്കൊഴുകുന്ന മലിനജല സ്രോതസ്സുകൾ കണ്ടെത്തി അവ അടയ്ക്കാൻ ഇൻഡോർ നഗര ഭരണകൂടം ശ്രദ്ധിച്ചു
നഗരത്തിലുടനീളം മലിനജലം ഒഴുകിപ്പോകാൻ ചെറുതും വലുതുമായ ഏകദേശം 5,600 ഗാർഹിക മലിനജല കണക്ഷനുകളും 1700 പൊതു മലിനജല സ്രോതസുകളും ഉണ്ട്
നദികളിലേക്കും മറ്റ് അരുവികളിലേക്കും വെള്ളം ഒഴുകിയിരുന്ന 7,000 ത്തിലധികം മലിനജല പുറംതള്ളലുകളാണ് കണ്ടെത്തിയത്
മലിന ജല ശുദ്ധീകരണത്തിനായി ജില്ലാ ഭരണകൂടം ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകളും നിർമ്മിച്ചു
പ്രതിദിനം 110 ദശലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതായി ഇൻഡോർ മുനിസിപ്പൽ കമ്മീഷണർ പ്രതിഭ പാൽ
തുടർച്ചയായി വൃത്തിയുള്ള നഗരം എന്ന പദവി നേടുന്ന ഇൻഡോർ അങ്ങനെ ഇന്ത്യയിലെ ആദ്യ വാട്ടർ പ്ലസ് നഗരമായും മാറി
ഇൻഡോറിന്റെ ശുചിത്വത്തോടുള്ള സമർപ്പണവും നിശ്ചയദാർഢ്യവും രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com