ഓൺലൈൻ ടെസ്റ്റ് പ്രിപ്പറേഷൻ പ്ലാറ്റ്ഫോം Gradeup സ്വന്തമാക്കി എഡ്ടെക് ജയന്റ് Byju’s
ഈ വർഷംByju’s ന്റെ 8 -ാമത്തെ ഏറ്റെടുക്കലാണ് Gradeup.
ഈ വർഷം മാത്രം ഇതിനകം 2.2 ബില്യൺ ഡോളറിലധികം ഏറ്റെടുക്കലുകൾ ബൈജുസ് നടത്തിയിട്ടുണ്ട്.
ഗ്രേഡ് അപ്പിനെ ബൈജൂസ് ടെസ്റ്റ് പ്രിപ്പറേഷൻ പ്ലാറ്റ്ഫോമിലേക്ക് റീ ബ്രാൻഡ് ചെയ്യും.
ബിരുദാനന്തര തലത്തിലുള്ള പരീക്ഷകളിൽ പരീക്ഷാ പരിശീലനം വ്യാപിപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ.
IAS,GATE,CAT, Bank PO/Clerk, Defence, UGC-NET, എന്നിവയുൾപ്പെടെയുള്ള 150ഓളം പരീക്ഷാ പരിശീലനം ബൈജൂസിന് നൽകാനാകും.
നിലവിൽ ബൈജൂസിന് 100 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളും 6.5 ദശലക്ഷം പെയ്ഡ് സബ്സ്ക്രൈബേഴ്സുമുണ്ട്.
2015 ൽ സ്ഥാപിതമായ ഗ്രേഡപ്പ് തത്സമയ ക്ലാസുകൾ, സ്റ്റഡി മെറ്റീരിയൽ, പ്രാക്ടീസ് ടെസ്റ്റ് ഇവ നൽകി വരുന്നു.
Aakash,Great Learning,Toppr,Epic,HashLearn, Scholr എന്നിവയാണ് ബൈജൂസ് ഈ വർഷം ഏറ്റെടുത്ത മറ്റു എഡ‍്ടെകുകൾ.