ISROയുമായി കരാറിലേർപ്പെടുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പായി Skyroot Aerospace സ്കൈറൂട്ടിന്റെ റോക്കറ്റ് പരീക്ഷണത്തിന് ISRO യുടെ വൈദഗ്ധ്യവും സൗകര്യങ്ങളും ഉപയോഗിക്കാനാണ് കരാർ വിവിധ ISRO കേന്ദ്രങ്ങളിൽ സ്പേസ് ലോഞ്ച് വെഹിക്കിൾ ടെസ്റ്റുകൾ നടത്താൻ കരാർ അനുവദിക്കുന്നു SLV വിക്ഷേപണ യോഗ്യത നേടുന്നതിന് ഐഎസ്ആർഒയുടെ സാങ്കേതിക വൈദഗ്ദ്ധ്യം സ്റ്റാർട്ടപ്പിനെ തുണയ്ക്കും ചെറു ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനായി Vikramസീരീസ് റോക്കറ്റുകളാണ് സ്റ്റാർട്ടപ്പ് നിർമ്മിക്കുന്നത് അടുത്ത വർഷം വിക്ഷേപണത്തിന് ലക്ഷ്യമിട്ടാണ് സ്കൈറൂട്ട് റോക്കറ്റ് പരീക്ഷണങ്ങൾ നടത്തുന്നത് സ്റ്റാർട്ടപ്പ് ഇതിനകം തന്നെ സോളിഡ് പ്രൊപ്പൽഷൻ റോക്കറ്റ് എഞ്ചിൻ Kalam-5, പരീക്ഷിച്ചുകഴിഞ്ഞു മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട് എയ്റോസ്പേസ് Greenko, Solar Industries, ക്യൂർഫിറ്റ് ഫൗണ്ടർ Mukesh Bansal എന്നിവർ സ്റ്റാർട്ടപ്പിന്റെ പ്രമോട്ടർമാരാണ് റോക്കറ്റ് സ്റ്റാർട്ടപ്പുകളായ Agnikul Cosmos, Bellatrix Aerospace എന്നിവയും റോക്കറ്റ് നിർമ്മാണത്തിനും ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനും പരീക്ഷണങ്ങളിലാണ്