ടെലികോം കമ്പനികൾക്ക് AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ ടെലികോം ഇതര വരുമാനവും AGR -ൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചുവോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് തീരുമാനം ഗുണം ചെയ്യുംകടബാധ്യതയിൽ ഉഴലുന്ന വോഡാഫോൺ ഐഡിയ ചെയർമാൻ സ്ഥാനം കുമാർ മംഗലം ബിർള രാജിവെച്ച് ആറാഴ്ച കഴിയുമ്പോഴാണ് ആശ്വാസ പാക്കേജ്ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോമാറ്റിക് റൂട്ട് വഴി ടെലികോം മേഖലയിൽ 100 ശതമാനം FDI ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അറിയിച്ചുനിലവിൽ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു ടെലികോം മേഖലയിൽ അനുവദിച്ചിരുന്നത്ഭാവി സ്പെക്ട്രം ലേലങ്ങളിൽ സ്പെക്ട്രത്തിന്റെ കാലാവധി 20 വർഷത്തിനുപകരം 30 വർഷമായി തീരുമാനിച്ചുഭാവിയിൽ ലേലത്തിൽ നേടുന്ന സ്പെക്ട്രത്തിന് 10 വർഷത്തിന് ശേഷം സ്പെക്ട്രം സറണ്ടർഅനുവദിക്കും, സ്പെക്ട്രം യൂസേജ് ചാർജ് ഉണ്ടാകില്ലപ്രീപെയ്ഡിൽ നിന്ന് പോസ്റ്റ് പെയ്ഡിലേക്കും തിരിച്ചും മാറ്റുന്നതിന് പുതിയ KYC ആവശ്യമില്ലെന്നും തീരുമാനംഇന്ത്യൻ ടെലികോം വിപണിയിൽ രണ്ടു കമ്പനികളുടെ ആധിപത്യം മാത്രമായി മാറുന്നത് ഒഴിവാക്കുന്നതിനാണ് സർക്കാരിന്റെ ആശ്വാസപാക്കേജ് വഴി വെയ്ക്കുന്നത്
Type above and press Enter to search. Press Esc to cancel.