സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ് സെപ്റ്റംബർ 18ന് ആരംഭിക്കുന്നു

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റല്‍ ഹബ്ബ്

സെപ്റ്റംബര്‍ 18 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ ഹബ്ബ് ഉത്ഘാടനം ചെയ്യും

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഡി‍ജിറ്റൽ ഹബ്ബാണ് ഇതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ

ഇന്‍ക്യൂബേറ്റേഴ്സ്, ആക്‌സിലറേറ്റേഴ്സ്, കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായാണ് ഡിജിറ്റൽ ഹബ്ബ് സജജീകരിക്കുന്നത്

രണ്ടു ലക്ഷം സ്ക്വയർഫീറ്റ് വിസ്തീർ‌ണമുളള പുതിയ കെട്ടിട സമുച്ചയത്തിൽ 200 സ്റ്റാർട്ടപ്പുകളെ കൂടി പുതുതായി ഉൾക്കൊളളാനാകും

തുടക്കത്തിൽ 2500 പേർക്ക് നേരിട്ടുളള തൊഴിലവസരം ഈ സ്റ്റാർട്ടപ്പുകളിലൂടെ ലഭിക്കുമെന്ന് KSUM, CEO, ജോൺ എം തോമസ്

സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഉത്പന്ന രൂപകൽപന, വികസനം എന്നിവയിൽ ഡിജിറ്റൽ ഹബ്ബ് സെൻട്രലൈസ്ഡ് കേന്ദ്രമാകും

സംസ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ ഹബ്ബ് വലിയ ഉണർവ്വ് നൽകും

കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്തെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റൽ ഹബ് വരുന്നത്

 
 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version