ഫോഡിന്റെ ഗുജറാത്ത്, തമിഴ്‌നാട് ഫാക്ടറികൾ ഏറ്റെടുക്കാൻ MG Motor India താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട് സാനന്ദ്, മറൈമലൈ നഗർ ഫാക്ടറികൾ ഏറ്റെടുക്കുന്നതിനായി MG Motor ചർച്ച തുടങ്ങിയതായി റിപ്പോർട്ട് പറയുന്നു ആദ്യം കരാർ നിർമ്മാണത്തിനുള്ള താല്പര്യത്തിലായിരുന്ന MG, ഇപ്പോൾ ഫാക്ടറി ഏറ്റെടുക്കുന്നതിന് തയ്യാറാണെന്നാണ് റിപ്പോർട്ട് ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും MG Motor ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല Ford ഫാക്ടറി വാങ്ങുന്നവർക്ക് തമിഴ്നാട് സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങളും പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് ഒല ഉൾപ്പെടെ വിവിധ കമ്പനികളുമായും Ford India ചർച്ചകൾ നടത്തിവരികയാണ് അടച്ചു പൂട്ടുന്നതിന് മുന്നോടിയായി ഇരുഫാക്ടറികളിലും ഫോഡ് ഉല്പാദനം കൂട്ടിയിട്ടുണ്ട് നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ സാനന്ദും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ മറൈമല നഗറും പൂട്ടും ഇന്ത്യൻ വിപണിയിലെ ഫോഡിന്റെ കാർ നിരയിൽ Figo, Aspire, Freestyle, EcoSport, Endeavour എന്നിവ ഉൾപ്പെടുന്നു അടച്ചു പൂട്ടൽ മുന്നിൽ കണ്ട് എല്ലാ ഫോഡ് ഡീലർഷിപ്പുകളും സ്റ്റോക്കിലുള്ള ശേഷിക്കുന്ന വാഹനങ്ങൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു സ്പെയർ പാർട്സ്, സർവീസ്, വാറന്റി എന്നിവ നൽകുന്നത് തുടരുമെന്ന് ഫോഡ് ഇന്ത്യ അറിയിച്ചിരുന്നു പ്രീമിയം വാഹനങ്ങളായ Ranger Raptor, Mustang, Mustang Mach-E എന്നിവ ഫോഡ് ഇറക്കുമതി ചെയ്ത് വിൽക്കും