ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഡിജിറ്റല്‍ ഹബ്

അഞ്ച് വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി

സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്താൻ  ഇന്‍കുബേഷന്‍ സംവിധാനവും ടെക്നോളജി ലാബുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള  കണക്ടിവിറ്റി കെ-ഫോണ്‍ പദ്ധതിയിലൂടെ ഉറപ്പാക്കും

സര്‍ക്കാരിന്‍റെ വികസനലക്ഷ്യങ്ങള്‍ക്ക് സഹായകരമാകുന്ന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഈടില്ലാതെ ഒരു കോടി രൂപവരെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി

അന്തര്‍ദേശീയ ശൃംഖലയുമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കാൻ  കെഎസ്യുഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളും അന്തര്‍ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും

സെമികണ്ടക്ടര്‍ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്

വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നുവരാനും ആശയങ്ങള്‍ വാണിജ്യ ഉത്പന്നങ്ങളാക്കാനും ഏകീകൃത നയം കൊണ്ടു വരണമെന്ന് ഹൈബി ഈഡന്‍ എം പി  ചൂണ്ടിക്കാട്ടി


സാങ്കേതികമേഖലയ്ക്ക് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണെന്ന്  ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ

മൗസർ ഇലക്ട്രോണിക്സിൻ്റെ  സെന്റർ ഓഫ് എക്സലൻസ് ധാരണാപത്രം കെഎസ് യുഎം സിഇഒ ജോൺ എം തോമസ് വ്യവസായ മന്ത്രി പി രാജീവിന് കൈമാറി

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version