അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയെ ട്രോളി സ്വിസ് വാച്ച് കമ്പനിയായ ‘സ്വാച്ച്’ (Swatch). കമ്പനി പുറത്തിറക്കിയ ‘വാട്ട് ഈഫ് താരിഫ്സ്’ (WHAT IF … TARIFFS?) എന്ന ലിമിറ്റഡ് എഡിഷൻ വാച്ച് തലതിരിച്ചാണ് ഇറക്കിയിരിക്കുന്നത്. വാച്ചിൽ മൂന്നിന്റെ സ്ഥാനത്ത് ഒൻപതും, ഒൻപതിന്റെ സ്ഥാനത്ത് മൂന്നുമാണ് ഉള്ളത്. സ്വിറ്റ്സർലൻഡിനുമേലുള്ള ട്രംപിന്റെ 39% എന്ന ഉയർന്ന തീരുവയെ പരിഹസിച്ചാണ് മൂന്നും ഒൻപതും പരസ്പരം മാറ്റിയിരിക്കുന്നത്.

സ്വിറ്റ്സർലൻഡിൽ മാത്രമേ നിലവിൽ വാച്ച് വാങ്ങാൻ കിട്ടൂ. എന്നാൽ വാച്ചിനുള്ള വൻ ഡിമാന്റ് പരിഗണിച്ച് ഉത്പാദനം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ, ഏതൊരു യൂറോപ്പ്യൻ രാജ്യത്തിനുമുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന തീരുവയാണ് യുഎസ് സ്വിറ്റ്സർലൻഡിനുമേൽ ചുമത്തിയത്. തീരുവ കുറയ്ക്കുകയോ ഇരുരാജ്യങ്ങളും പുതിയ വ്യാപാരക്കരാറിലെത്തുകയോ ചെയ്യുന്നതുവരെ ഈ മോഡലിന്റെ വിൽപന തുടരുമെന്ന് സ്വാച്ച് അറിയിച്ചിട്ടുണ്ട്. തീരുവ വിഷയം ഇതുവരെ പരിഹരിക്കാനാക്കാനാത്ത സ്വിസ് സർക്കാരിനെ ഉണർത്താനും നടപടി സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
SWATCH releases a parody watch flipping 3 and 9 to mock Trump’s 39% tariff on Swiss goods. The limited edition “What If Tariffs?” sells fast.