channeliam.com

പ്രമുഖ FMCG കമ്പനി നെസ്‌ലെ ഇന്ത്യ വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു
2020 ൽ കമ്പനി നടത്തിയ പുതിയ നിയമനങ്ങളിൽ 42 ശതമാനം സ്ത്രീകളാണ്
ലിംഗ വൈവിധ്യത്തിന് പ്രാധാന്യം നൽകാനുളള ശ്രമങ്ങളുടെ ഭാഗമായി വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു
മാഗി, മിൽക്കിബാർ തുടങ്ങിയ പ്രോഡക്ടുകളിലൂടെ മുൻനിരയിലെത്തിയ കമ്പനിയാണ് നെസ്‌ലെ ഇന്ത്യ
മാഗി നിർമ്മിക്കുന്ന ഗുജറാത്തിലെ സാനന്ദിലുള്ള നെസ്‌ലെയുടെ പുതിയ പ്ലാന്റിൽ, 62 ശതമാനം ജീവനക്കാരും സ്ത്രീകളാണ്
700 കോടിയോളം രൂപയാണ് സാനന്ദ് പ്ലാന്റിൽ നെസ്‌ലെ നിക്ഷേപിക്കുന്നത്
നിലവിൽ, നെസ്‌ലെ ഇന്ത്യയുടെ 23 ശതമാനം തൊഴിലാളികളും സ്ത്രീകളാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ
രാജ്യത്ത് എട്ട് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്ന നെസ്‌ലെയുടെ ഒമ്പതാമത്തെ പ്ലാന്റ് ഉടൻ ആരംഭിക്കും
7,700 ൽ അധികം ആളുകൾ നെസ്‌ലെ ഇന്ത്യയുടെ ഭാഗമായി ജോലി ചെയ്യുന്നു
ഭക്ഷ്യ സംസ്കരണ മേഖലയ്ക്കായുള്ള കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനും നെസ്‌ലെ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com