ടാറ്റ മോട്ടോഴ്സ് ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2% വർദ്ധിപ്പിക്കുംവർദ്ധിച്ച് വരുന്ന പ്രവർത്തന ചിലവാണ് വില ഉയർത്താൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ്ഉരുക്ക്, ലോഹങ്ങൾ തുടങ്ങിയവയുടെ വിലയിലെ തുടർച്ചയായ വർദ്ധനവ് പ്രവർത്തന ചിലവ് കൂട്ടാനിടയാക്കിവാഹനത്തിന്റെ മോഡലും വേരിയന്റും അടിസ്ഥാനമാക്കി ഏകദേശം 2 ശതമാനം വിലവർധന നടപ്പാക്കുംട്രക്കുകൾ, ബസുകൾ, ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിളുകൾ എന്നിവ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വാഹന നിർമാണത്തിന് ആവശ്യമായ അവശ്യവസ്തുക്കളുടെ വിലയിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്ഈ മാസം ആദ്യം മാരുതി സുസുക്കി ഇന്ത്യ, സെലേറിയോ ഒഴികെയുള്ള മുഴുവൻ ഉൽപ്പന്ന ശ്രേണിയുടെയും വില 1.9 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നുഇരുചക്ര വാഹന മേഖലയിൽ, ഹീറോ മോട്ടോകോർപ്പ് ഈ വർഷം ഇതിനകം മൂന്ന് തവണ വില ഉയർത്തിയിരുന്നു
Type above and press Enter to search. Press Esc to cancel.