വിത്തുകളില്ലാത്ത തണ്ണിമത്തൻ ഇനങ്ങൾ ജനപ്രിയമാക്കാനൊരുങ്ങി കേരള കാർഷിക സർവകലാശാല Shonima, Swarna എന്നീ ഹൈബ്രിഡ് ഇനങ്ങളാണ് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചത് വാണിജ്യ കൃഷി ജനകീയമാക്കുന്നതിന്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പോളിഹൗസിലായിരുന്നു പരീക്ഷണകൃഷി പോളി ഹൗസിൽ മാത്രമല്ല ടെറസിലും കൃഷിയിടങ്ങളിലും ഈ സങ്കരയിനം വിളവ് തരുമെന്ന് KAU, വെജിറ്റബിൾ സയൻസ് വിഭാഗം മേധാവി T. പ്രദീപ്കുമാർ ഒരേക്കറിലെ കൃഷിയുടെ ചിലവ് 50,000 രൂപയായി കണക്കാക്കുന്നു, ഓരോ ചെടിയിലും 2.5 മുതൽ 3 കിലോഗ്രാം വരെ ഭാരമുള്ള മൂന്ന് മുതൽ നാല് തണ്ണിമത്തൻ വരെ വിളവ് ലഭിക്കും കർഷകന് ഒരു ഏക്കറിൽ നിന്ന് 1.2 ലക്ഷം രൂപ വരുമാനം നാല് മാസത്തിനുള്ളിൽ നേടാൻ കഴിയും വിത്ത് വില 1 രൂപയും ഒരു കിലോയുടെ പായ്ക്കിൽ 30,000 വിത്തുകളും ഉണ്ടായിരിക്കും വിത്തുകൾ കർഷകർക്ക് ഓൺലൈനായി ഓർഡർ ചെയ്യാനും കഴിയും ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നത്