channeliam.com

പുനരുപയോഗ ഊർജ്ജത്തിൽ 20 ബില്യൺ ഡോളർ നിക്ഷേപവുമായി Adani Group
പുനരുപയോഗ ഊർജ്ജോത്പാദനം, കംപോണന്റ് മാനുഫാക്ചറിംഗ്, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ എന്നിവയിലാകും നിക്ഷേപം
അടുത്ത 10 വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി അറിയിച്ചു
അടുത്ത നാല് വർഷത്തിനുള്ളിൽ പുനരുൽപ്പാദന ഊർജ്ജ ഉൽപാദന ശേഷി 21 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയർത്തും
ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലേക്ക് കടക്കാനും,ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹരിത ഇലക്ട്രോൺ നിർ‌മാണവും പദ്ധതിയിലുണ്ട്
2030 ഓടെ ഗ്രൂപ്പിന്റെ എല്ലാ ഡാറ്റാ സെന്ററുകളും പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിപ്പിക്കാനും ലക്ഷ്യമിടുന്നു
2025 ഓടെ ഗ്രൂപ്പിന്റെ എല്ലാ പോർട്ടുകളും നെറ്റ് കാർബൺ സീറോയാക്കി മാറ്റാനും പദ്ധതിയിടുന്നു
2025 വരെ ഗ്രീൻ ടെക്നോളജിയിൽ മൂലധനച്ചെലവിന്റെ 75 ശതമാനം ചിലവഴിക്കുമെന്നും ഗൗതം അദാനി പറഞ്ഞു
അദാനി ഗ്രൂപ്പിന് നിലവിൽ 4,920 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉൽപാദന ശേഷിയുണ്ട്
5,124 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉൽപാദന ശേഷിപ്രവർത്തന സജ്ജമാകാൻ തയ്യാറെടുക്കുന്നു
2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുൽപ്പാദന ഊജ്ജ ഉൽപാദന കമ്പനിയായി മാറാനാകുമെന്ന് ഗൗതം അദാനി പറഞ്ഞു
മുകേഷ് അംബാനി മൂന്ന് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ ക്ലീൻ എനർജിയിലും ഗ്രീൻ ഹൈഡ്രജിനും നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് അദാനിയുടെ പ്രഖ്യാപനം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com