channeliam.com

ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക. എന്നാൽ SunDrive എന്ന ഓസ്ട്രേലിയൻ സോളാർ സ്റ്റാർട്ടപ്പ് വിലകുറഞ്ഞ സോളാർ പാനൽ നിർമാണത്തിൽ ചൈനീസ് കമ്പനികളെ തോല്പിക്കും.

ഏഴ് വർഷം മുമ്പ് സിഡ്നിയിൽ ഒരു ഗാരേജിൽ രൂപം കൊണ്ട ആശയമാണ് SunDrive എന്ന സോളാർ സ്റ്റാർട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചത്. സോളാർ പാനലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും അതോടൊപ്പം വില കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് Vince Allen എന്ന ചെറുപ്പക്കാരൻ 2015ൽ സ്റ്റാർ‌ട്ടപ്പ് സ്ഥാപിച്ചത്. വൻകിട ഫാക്ടറികളിൽ ദശലക്ഷക്കണക്കിന് സോളാർ സെല്ലുകൾ ഉത്പാദിപ്പിക്കുന്ന ഭീമൻ കമ്പനികൾക്കെതിരെ മത്സരിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ സോളാർ സെൽ മാർക്കറ്റിൽ സ്റ്റാർട്ടപ്പുകൾ കുറവാണ്. അവിടെയാണ് Vince Allen മാറ്റം കൊണ്ടുവന്നത്.

സ്റ്റാർട്ടപ്പിന് രൂപം കൊടുക്കുന്ന സമയത്ത് Vince Allen പിഎച്ച്ഡി പഠനത്തിലായിരുന്നു. സൗരോർജ്ജ പാനലുകൾ വളരെ വിലകുറഞ്ഞതാക്കാൻ ചെമ്പ് ഉപയോഗിക്കുക എന്നതായിരുന്നു Vince Allen ന്റെ ആശയം. ആശയം പരീക്ഷിക്കാൻ സ്വന്തമായി ഉപകരണങ്ങൾ നിർമ്മിച്ചു. നൂറുകണക്കിന് പരീക്ഷണങ്ങൾ വേണ്ടിവന്നു. നീണ്ട പരീക്ഷണങ്ങൾക്കും പ്രയത്നങ്ങൾക്കും ഒടുവിൽ സോളാർ സെല്ലുകളിൽ ചെമ്പിന്റെ നേർത്ത വരകൾ സുരക്ഷിതമായി ചേർക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കാനുള്ള ശ്രമത്തിൽ Vince Allen സുഹൃത്ത് David Hu നൊപ്പം സൺഡ്രൈവ് ആരംഭിച്ചു.

ഏകദേശം 95% സോളാർ പാനലുകൾ നിർമ്മിക്കുന്നത് സിലിക്കൺ വേഫറുകളിൽ നിന്ന് നിർമ്മിച്ച photovoltaic സെല്ലുകൾ ഉപയോഗിച്ചാണ്. സോളാർ സെല്ലിലെ ഒഴുകുന്ന നേർത്ത വരകൾ ലോഹ ഇലക്ട്രോഡുകളാണ്. സെല്ലുകളിൽ നിന്ന് വൈദ്യുത പ്രവാഹം വലിച്ചെടുക്കാൻ സാധാരണയായി ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹമാണ് വെള്ളി. കാരണം ഇത് എളുപ്പം പ്രവർത്തിക്കുകയും വളരെ സ്ഥിരതയുള്ളതുമാണ്. വെള്ളി വില ഉയർന്നപ്പോൾ, ആ വില മാത്രം ഒരു സോളാർ സെല്ലിന്റെ വിലയുടെ 15% വർദ്ധിപ്പിക്കും. ലണ്ടനിലെ വിപണി വിലയിൽ ചെമ്പ് ഒരു ടണ്ണിന് 9,000 ഡോളറിന് മുകളിലും വെള്ളിക്ക് ഏകദേശം 770,000 ഡോളറുമാണ് വില. സോളാർ പാനലുകളുടെ വില കുറയ്ക്കാനും വ്യവസായം വെള്ളിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് Vince Allen കണ്ടെത്തി.

വിലകുറഞ്ഞതും കാര്യക്ഷമവുമായ സോളാർ സെല്ലുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് സൺഡ്രൈവിന്റെ അടുത്ത ഘട്ടം. Blackbird Ventures പോലുളള പ്രമുഖ ഇൻവെസ്റ്റർമാരിൽ നിന്നും ഏകദേശം 7.5 മില്യൺ ഡോളർ സൺഡ്രൈവ് സമാഹരിച്ചു. ഓസ്ട്രേലിയൻ റിന്യൂവബിൾ എനർജി ഏജൻസിയിൽ നിന്നും ഗ്രാന്റ് ആയി കമ്പനിക്ക് 2 മില്യൺ ഡോളറിലധികം ലഭിച്ചു. പൂർണമായും സോളാർ പാനൽ നിർമിക്കുന്നതിന് പകരം ഒന്നോ അതിലധികമോ വലിയ നിർമ്മാതാക്കളുമായി ഒരു പങ്കാളിത്തം ഉണ്ടാക്കാനാണ് അലൻ ശ്രമിക്കുന്നത്. സൗരോർജ്ജ ബിസിനസ് ആഗോളതലത്തിൽ വൻ വളർച്ച നേടുമ്പോൾ വെളളിയുടെ അപര്യാപ്തതയിൽ ചെമ്പ് ഉപയോഗിക്കേണ്ടത് അനിവാര്യമാകും. അതിനാലാണ് സൺഡ്രൈവിന്റെ സാങ്കേതികവിദ്യ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com