vegan ഭക്ഷ്യ ഉല്പന്നങ്ങൾക്കായി പുതിയ ലോഗോ അവതരിപ്പിച്ച് Food Safety and Standards Authority of India
പുതിയ ലോഗോയിൽ പശ്ചാത്തലത്തിൽ ഒരു ചെറിയ ചെടിയുമായി പച്ച നിറത്തിൽ V, എന്ന് ആലേഖനം ചെയ്ത് ചുവടെvegan എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
മുൻപ് വെജിറ്റേറിയൻ എന്ന് സൂചിപ്പിക്കാൻ പച്ച ഡോട്ടും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ബ്രൗൺ ഡോട്ടും ആയിരുന്നു ലോഗോയിൽ നൽകിയത്
സസ്യാഹാരത്തിന് പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിലാണ് ലോഗോ മാറ്റുന്നതെന്ന് FSSAI, CEO, Arun Singhal
പാൽ ഉൾപ്പെടെ എല്ലാ രൂപത്തിലുളള മൃഗോൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഉപഭോക്താക്കൾ വിട്ടുനിൽക്കുന്ന ഒരു ജീവിതശൈലിയാണ് Veganism
Veganism ഇന്ത്യയിൽ ശക്തി പ്രാപിക്കുകയും നിരവധി കമ്പനികൾ സസ്യാധിഷ്ഠിത മാംസം, പാനീയങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തു
GoodDot, Urban Platter, RAW Pressery, Epigamia, Ahimsa Food, Vegeta Gold, Vegitein എന്നിവ ഈ സെഗ്മെന്റിലെ കമ്പനികളാണ്
ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യനിൽ ബിരുദാനന്തര ബിരുദധാരിയായ Kruti Manish Rathore ആണ് ലോഗോ വികസിപ്പിച്ചത്
Type above and press Enter to search. Press Esc to cancel.