ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കുംചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്ഒക്ടോബർ 5 ന് ലണ്ടനിലെ Excel, ഹെലിടെക് എക്സിബിഷനിൽ ഓട്ടോണമസ്ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ അവതരിപ്പിക്കുംവെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗുമുളള ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്പരമാവധി 1300 കിലോഗ്രാം ടേക്ക്ഓഫ് ഭാരം കൈകാര്യം ചെയ്യാൻ കാറിന് കഴിയുംരണ്ടു സഞ്ചാരികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കാർ മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുംപരമാവധി ഫ്ലൈറ്റ് സമയം 60 മിനിറ്റാണെന്നും ഏറ്റവും ഉയർന്ന സർവീസ് പരിധി 3,000 അടിയാണെന്നും സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നുഹൈബ്രിഡ് ഫ്ലൈയിംഗ് കാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുളള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലുകളാണുളളത്കാറിൽ GPS ട്രാക്കറും എന്റർടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുപറക്കുന്ന കാറിന്റെ പനോരമിക് വിൻഡോ 300 ഡിഗ്രിയിൽ മനോഹരമായ കാഴ്ച സമ്മാനിക്കുന്നുസുരക്ഷ ഉറപ്പാക്കുന്നതിന് ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിൽ ഒരു ഇജക്ഷൻ പാരച്യൂട്ട് ഉണ്ട്ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ കൂടുതൽ സുസ്ഥിരമാണെന്നും ബയോ ഫ്യുവൽ ഉപയോഗിക്കുന്നുവെന്നും Vinata Aeromobilityഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡലെന്ന് വിശേഷിപ്പിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു ട്രാഫിക് ജാമിൽ കുരുങ്ങാതെ ഓഫീസിലേക്ക് ഹൈബ്രിഡ് കാറിൽ പറക്കുന്ന കാലം വിദൂരമല്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യആളുകളെയും ചരക്കുകളും കൊണ്ടുപോകുന്നതിനും അടിയന്തിര മെഡിക്കൽ സേവനങ്ങൾക്കും പറക്കുന്ന കാറുകൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു
Type above and press Enter to search. Press Esc to cancel.