channeliam.com

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ‌ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കും

ചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്

ഒക്ടോബർ 5 ന്  ലണ്ടനിലെ Excel, ഹെലിടെക് എക്സിബിഷനിൽ ഓട്ടോണമസ്ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ അവതരിപ്പിക്കും

വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗുമുളള ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്

പരമാവധി 1300 കിലോഗ്രാം ടേക്ക്ഓഫ് ഭാരം കൈകാര്യം ചെയ്യാൻ കാറിന് കഴിയും

രണ്ടു സഞ്ചാരികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കാർ മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും

പരമാവധി ഫ്ലൈറ്റ് സമയം 60 മിനിറ്റാണെന്നും ഏറ്റവും ഉയർന്ന സർവീസ് പരിധി 3,000 അടിയാണെന്നും സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു

ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുളള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലുകളാണുളളത്

കാ‌റിൽ GPS ട്രാക്കറും എന്റർടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു

പറക്കുന്ന കാറിന്റെ പനോരമിക് വിൻഡോ  300 ഡിഗ്രിയിൽ മനോഹരമായ കാഴ്ച സമ്മാനിക്കുന്നു

സുരക്ഷ ഉറപ്പാക്കുന്നതിന് ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിൽ‌ ഒരു ഇജക്ഷൻ പാരച്യൂട്ട് ഉണ്ട്

ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ കൂടുതൽ സുസ്ഥിരമാണെന്നും ബയോ ഫ്യുവൽ ഉപയോഗിക്കുന്നുവെന്നും Vinata Aeromobility

ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡലെന്ന് വിശേഷിപ്പിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു

 ട്രാഫിക് ജാമിൽ കുരുങ്ങാതെ ഓഫീസിലേക്ക്  ഹൈബ്രിഡ് കാറിൽ  പറക്കുന്ന കാലം വിദൂരമല്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്നതിനും അടിയന്തിര മെഡിക്കൽ സേവനങ്ങൾക്കും പറക്കുന്ന കാറുകൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com