channeliam.com

തമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിൽ ഇടത്തരം കുടുംബത്തിലാണ് Girish Mathrubootham ജനിച്ചത്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് സാക്ഷ്യം വഹിച്ചു. സ്കൂൾ പഠനശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈയിലെത്തി. ശരാശരി വിദ്യാർത്ഥി ആയിരുന്ന ഗിരീഷിന് മെറിറ്റ് ലിസ്റ്റിൽ കയറാൻ കഴിഞ്ഞില്ല. MBA ചെയ്യാനായി പിതാവ് ബന്ധുവിൽ നിന്ന് കടം വാങ്ങി പണം നൽകി. മദ്രാസ് സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ MBA നേടി. ഒന്നിലധികം പരാജയപ്പെട്ട സ്റ്റാർട്ടപ്പുകളിലൂടെയുളള കരിയറിലെ ആദ്യകാലം.
HCL ൽ തുടക്കമിട്ട ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി യുഎസിലേക്ക്. 2001ൽ നാട്ടിലെത്തി Zoho കോർപ്പറേഷനിൽ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായി. 2 വർഷത്തിന് ശേഷം പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റായി. 10 വർഷത്തിന് ശേഷം സോഹോ വിട്ടു. 2010ൽ SaaS സ്റ്റാർട്ടപ്പ് ഫ്രഷ് ഡസ്ക് സ്ഥാപിച്ചു. സുഹൃത്ത് ഷാൻ കൃഷ്ണസാമിയുമായി ചേർന്നായിരുന്നു തുടക്കം. ചെന്നൈയിൽ 700 സ്ക്വയർ ഫീറ്റ് മാത്രമുളള വെയർഹൗസിലായിരുന്നു ആദ്യ ഓഫീസ്. ബിസിനസ് സോഫ്റ്റ് വെയർ സൊല്യൂഷനായിരുന്നു ലക്ഷ്യം. SEO, Adwords, Directories, Blogs എന്നിങ്ങനെയുള്ള സോഫ്റ്റ്വെയർ സപ്പോർട്ടാണ് ഇവർ ഫോക്കസ് ചെയ്തത്.

മാർക്കറ്റിംഗിൽ ശ്രദ്ധ ചെലുത്തിയതോടെ ബ്രാൻഡ് നന്നായി വളർന്നു. ‍2017ൽ ഫ്രെഷ് വർക്ക്സ് എന്ന് റീബ്രാൻഡ് ചെയ്തു. Accel, Tiger Global Management, CapitalG, Sequoia Capital India എന്നിവരുടെ പിന്തുണ ഫ്രഷ് വർക്ക്സിനുണ്ട്. 2021 സെപ്റ്റംബറിൽ ഫ്രഷ് വർക്ക്സ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു. 13 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റൽ നേടി. കമ്പനിയുടെ 500 ജീവനക്കാർ കോടീശ്വരന്മാരായി. അതിൽ 70 പേർ 30 വയസ്സിന് താഴെയുള്ളവരാണ്. എല്ലാ ജീവനക്കാർക്കും BMW കാർ ഉണ്ടാകണമെന്ന സ്വപ്നമുണ്ടായിരുന്നു ഗിരീഷിന്. അത് യാഥാർത്ഥ്യമായി.

കസ്റ്റമേഴ്സിനെയും മാർക്കറ്റിനെയും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞതാണ് ഗിരീഷിന്റെയും ഫ്രഷ് വർക്ക്സിന്റെയും വിജയമന്ത്രം.
കായികപ്രേമിയായ ഗിരീഷ് ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി FC മദ്രാസ് ആരംഭിച്ചു. കഴിവുള്ള യുവ കളിക്കാർക്ക് സൗജന്യ സ്കോളർഷിപ്പും ഇവർ നൽകുന്നു. റിട്ടയേർഡ് ബാങ്ക് ഓഫീസറുടെ മകനായ ഗിരീഷ് മാതൃഭൂതം രജനീകാന്തിന്റെ കടുത്ത ആരാധകനാണ്.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com