ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ്
Indie Games Accelerator 2021 ൽ ഇടം പിടിച്ചത് കൊച്ചിയിലെ Koco Games
വർഷത്തിലൊരിക്കൽ ആഗോളതലത്തിൽ നടത്തപ്പെടുന്ന പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് Koco Games
ഒക്ടോബർ മുതൽ നാല് മാസം നീളുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്ന ടീമിന് ഗൂഗിൾ ടീം, മെന്റർമാർ, ഗൂഗിൾ പ്രോഡക്ട്സ് എന്നിവയിലേക്ക് ആക്സസ് ലഭിക്കുന്നു
ഡെമോ ഡേയിൽ നിക്ഷേപ സാധ്യതകൾ തേടാനും അവസരം ലഭിക്കും
Mohammed Aboobacker, Ajmal Jamal, Kapil P എന്നിവരാണ് 2019ൽ Koco Games സ്ഥാപിച്ചത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനി 5 ഗെയിമുകൾ പുറത്തിറക്കി, കൂടാതെ 10 ദശലക്ഷത്തിലധികം ഗെയിമർമാരുമുണ്ട്
War Troops 1917 ആണ് സ്റ്റാർട്ടപ്പിന്റെ ഏറ്റവും പ്രചാരമുള്ള ഗെയിം
കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഓഫീസ് കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലാണ്