channeliam.com

യുഎസ് സന്ദർശനത്തിൽ പ്രമുഖ അമേരിക്കൻ കമ്പനികളുടെ CEOമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഞ്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Qualcomm, Adobe, First Solar, General Atomics, Blackstone എന്നിവയുടെ CEO മാരെയാണ് കണ്ടത്
Adobe യിൽ നിന്നുളള Shantanu Narayen, ജനറൽ അറ്റോമിക്‌സിന്റെ വിവേക് ലാൽ എന്നിവർ ഇന്ത്യൻ-അമേരിക്കൻ വംശജരാണ്
കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന IT- ഡിജിറ്റൽ സംരംഭങ്ങൾ Shantanu Narayen മായുളള ചർച്ചയിൽ പ്രതിഫലിച്ചു
ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിൽ Adobe സിഇഒ പിന്തുണയറിയിച്ചു
ജനറൽ അറ്റോമിക്‌സിന്റെ വിവേക് ലാലുമായുളള കൂടിക്കാഴ്ച ഡ്രോൺ‌ സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്
ജനറൽ ആറ്റോമിക്സ് മിലിട്ടറി ഡ്രോൺ സാങ്കേതികവിദ്യയിലെ മുൻനിര കമ്പനിയും ലോകത്തിലെ അത്യാധുനിക മിലിട്ടറി ഡ്രോണുകളുടെ നിർമ്മാതാവുമാണ്
യുഎസ് അതിന്റെ പ്രധാന സഖ്യകക്ഷികളുമായും പങ്കാളികളുമായും മാത്രം പങ്കിടുന്ന ഡ്രോണുകൾ നിർമിക്കുന്നത് ജനറൽ അറ്റോമിക്സാണ്
ഇന്ത്യ മൂന്നു സേനാവിഭാഗങ്ങൾക്കായി ഡ്രോണുകൾ വാങ്ങാനുള്ള ശ്രമത്തിലാണ്. ജനറൽ ആറ്റോമിക്സിൽ നിന്ന് കുറച്ച് ഡ്രോണുകൾ ലീസിന് എടുത്തിട്ടുണ്ട്
ക്വാൽകോമിന്റെ Cristiano E Amon, 5G, PM WANI, ഉൾപ്പെടെയുളള ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളുടെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com