ചൈനയുടെ മേധാവിത്വത്തിനെതിരെ പ്രതികരണവുമായി ക്വാഡ് ഉച്ചകോടി
ക്വാഡ് ആഗോള നന്മയ്ക്കുള്ള ഒരു ശക്തിയായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
2007ൽ രൂപീകരിച്ച ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് Quad
ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സൈനിക നീക്കങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഉച്ചകോടി ശ്രദ്ധേയമാകുന്നത്
ഇന്തോ-പസഫിക് മേഖല ബലപ്രയോഗത്തിൽ നിന്ന് മുക്തമാകണമെന്നും തർക്കങ്ങൾ അന്താരാഷ്ട്ര നിയമമനുസരിച്ച് പരിഹരിക്കണമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു
ചതുർഭുജ ഗ്രൂപ്പിംഗിലൂടെ ഒരു മൂന്നാം രാജ്യത്തെയും അതിന്റെ താൽപര്യങ്ങളെയും ലക്ഷ്യം വയ്ക്കരുതെന്നായിരുന്നു ഉച്ചകോടിയെ കുറിച്ച് ചൈനയുടെ പ്രതികരണം
ക്വാഡിനെ ഗൂഢസംഘമെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് Zhao Lijian വിശേഷിപ്പിച്ചത്
ദക്ഷിണ ചൈന കടലിൽ ചൈന, കൃത്രിമ ദ്വീപുകളും സൈനിക സംവിധാനങ്ങളും നിർമ്മിച്ചിട്ടുണ്ട്
കോവിഡ് വാക്സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം, 5G അടക്കമുളള ടെക്നോളജി സഹകരണം എന്നിവയും ഉച്ചകോടിയിൽ ചർച്ചയായി
അടുത്ത മാസം പകുതിയോടെ വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version