channeliam.com

രാജ്യത്തിന്റെ ബാങ്കിങ്ങ് ശേഷി വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ഇന്ത്യയ്ക്ക് SBI പോലുളള നാലോ അഞ്ചോ ബാങ്കുകൾ കൂടി ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു

വളരുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് SBIയുടെ ശേഷിയുളള കുറഞ്ഞത് നാലോ അഞ്ചോ ബാങ്കുകൾ കൂടി വേണം

പൊതുമേഖല ബാങ്കുകളുടെ സംയോജനം കൂടുതല്‍ വലിയ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ സഹായകരമായിട്ടുണ്ട്

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 74ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി

കോവിഡ് വ്യാപന ശേഷം ബാങ്കുകള്‍ കാഴ്ചപ്പാടുകളില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിക്കണം

പ്രവര്‍ത്തന രീതികളിലും സാങ്കേതിക വിദ്യകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ബാങ്കുകള്‍ക്ക് കഴിയണം

രാജ്യത്ത് ബാങ്കിങ് സേവനങ്ങള്‍ ഇല്ലാത്ത മേഖലകള്‍ കണ്ടുപിടിക്കണമെന്ന് ധനമന്ത്രി പറഞ്ഞു

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോട് ഡിജിറ്റലൈസ് ചെയ്ത ബാങ്ക് ശാഖകളുടെ മാപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടു

എല്ലാ സ്ഥലങ്ങളിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍ ഉറപ്പുവരുത്താനാകണമെന്നും മന്ത്രി ബാങ്കർമാരോട് പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com