ഇന്ത്യയിൽ പണം വാരുന്നത് റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പുകൾ. ഇന്ത്യയിലെ റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പുകൾക്ക് 2021 ചാകര വർഷം. ഇന്ത്യയിൽ ഡിജിറ്റൽ ലെഡ്ജർ സൊല്യൂഷൻ നൽകുന്ന 200+ സ്റ്റാർട്ടപ്പുകളുണ്ട്. 9 മാസം കൊണ്ട് ഈ സ്റ്റാർട്ടപ്പുകൾ നേടിയത് 6000 കോടിയിലധികം ഫണ്ട്. Online-Offline റീട്ടെയിലേഴ്സിന് ടെക്നോളജി ഒരുക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ. AI ഡ്രിവണായ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പുകളും ഇതിലുണ്ട്. 2020ൽ ആകെ ലഭിച്ചതിന്റെ മൂന്നിരിട്ടിയലധികം ഫണ്ടിംഗാണ് ഇത്. കഴിഞ്ഞ വർഷം ആകെ നേടിയ ഫണ്ടിംഗ് 235 million ഡോളറാണ്. 90% ഫണ്ടും Online റീട്ടെയിലിന് ടെക്നോളജി ഒരുക്കിയ സ്റ്റാർട്ടപ്പുകൾക്ക്. 2 കോടിയിലധികം റീട്ടെയിൽ ബിസിനസ്സുകാരാണ് ഇന്ത്യയിലുള്ളത്. റീട്ടെയിൽ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സാനിധ്യം ചെറിയ ശതമാനം മാത്രം. കസ്റ്റമർ ഡാറ്റാ ഇന്റഗ്രേഷൻ, real-time inventory management എന്നിവയിൽ അവസരം. റീട്ടെയിലിലെ മൊബൈൽ പോയിന്റ് ഓഫ് സെയിലിലും സ്റ്റാർട്ടപ്പുകൾക്ക് അവസരം ഏറെ.