channeliam.com

ഭാവിയിലെ പ്രവർത്തനങ്ങൾക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ BPCL ഒരു ലക്ഷം കോടി രൂപ നിക്ഷേപം നടത്തും
പെട്രോകെമിക്കൽ പ്രൊഡക്ഷൻ കപ്പാസിറ്റി, ഗ്യാസ് ബിസിനസ്സ്, ക്ലീൻ ഫ്യുവൽ, മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കൽ എന്നിവയ്ക്കാണ് നിക്ഷേപം
പെട്രോകെമിക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിനും റിഫൈനിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും 30,000 കോടി രൂപയാണ് നിക്ഷേപിക്കുക
പുനരുപയോഗ ഊർജ്ജത്തിൽ 5,000 കോടിയും ജൈവ ഇന്ധനത്തിൽ 7,000 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു
പരമ്പരാഗത ഇന്ധനങ്ങൾക്കൊപ്പം സീറോ-കാർബൺ മൊബിലിറ്റിയും ഒന്നിച്ചു കൊണ്ടുപോകാൻ നിക്ഷേപം BPCLനെ സഹായിക്കും
1,000 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉൽപാദന ശേഷി പോർട്ട്‌ഫോളിയോ സൃഷ്ടിക്കാനാണ് BPCL പദ്ധതിയിടുന്നത്
7000 ത്തോളം പെട്രോൾ പമ്പുകൾ എനർജി സ്റ്റേഷനുകളായി പരിവർത്തനം ചെയ്യും
പെട്രോൾ, ഡീസൽ, ഫ്ലെക്സ് ഫ്യുവൽ, EV ചാർജിംഗ് സൗകര്യം, CNG, ഹൈഡ്രജൻ എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും
പ്രധാന നഗരങ്ങളിലെ 44 പെട്രോൾ പമ്പുകളിൽ EV ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
2023-24 ഓടെ ഇത് 1000 ആക്കി ഉയർത്താനാണ് പദ്ധതി
കൊച്ചിയിലും ലക്‌നൗവിലും മുച്ചക്രവാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് പൈലറ്റ് പ്രോഗ്രാമും ബിപിസിഎൽ ആരംഭിച്ചു
പ്രതിദിനം 100 കിലോ ലിറ്റർ ഉൽപാദന ശേഷിയുമായി ഒഡീഷയിൽ ഒരു എഥനോൾ ഉൽപാദന യൂണിറ്റും കമ്പനി സ്ഥാപിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com